അഭിമന്യു കൊലപാതകം ബോധപൂര്‍വ്വം; കേസന്വേഷണം തൃപ്തികരമെന്ന് എസ്എഫ്ഐ

അഭിമന്യു കൊലക്കേസന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് SFI. പോലീസ് അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും SFI എറണാകുളം ജില്ലാ നേതൃത്വം വ്യക്തമാക്കി.

ക്യാമ്പസിനകത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ പ്രശ്നങ്ങളില്ലെന്നിരിക്കെ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ചാണ് ഒരു സംഘം,അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നും SFI നേതാക്കള്‍ കൊച്ചിയില്‍ പറഞ്ഞു.

ജനാധിപത്യ രീതിയിലാണ് മാഹാരാജാസ് കോളേജില്‍ SFI സംഘടനാപ്രവര്‍ത്തനം നടത്തിവരുന്നതെന്ന് ജില്ലാ നേതാക്കള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ തമ്മില്‍ ക്യാമ്പസിനകത്ത് വലിയ പ്രശ്നങ്ങളില്ലായിരുന്നു.

എന്നാല്‍ പുറത്തുനിന്നെത്തിയവര്‍ ഉള്‍പ്പെട്ട സംഘം ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് അഭിമന്യുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് SFI ജില്ലാ സെക്രട്ടറി സച്ചിന്‍ കുര്യാക്കോസ് പറഞ്ഞു.

അഭിമന്യുവിന്‍റെ കുടുംബത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് SFI ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കും.ഇതിന്‍റെ ഭാഗമായി ജില്ലയിലെ മു‍ഴുവന്‍ ക്യാമ്പസുകളിലും കുടുംബ സഹായ ഫണ്ട് ശേഖരിക്കും.

അഭിമന്യുവിന്‍റെ കുടുംബത്തിന് സ്ഥലം വാങ്ങി വീട് നിര്‍മ്മിക്കുന്നതിനും സഹോദരിയുടെ വിവാഹത്തിനും പരിക്കേറ്റ് ചികിത്സയില്‍ ക‍ഴിയുന്ന അര്‍ജുന്‍,വിനീത് എന്നിവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുന്നതിനും SFI കൈത്താങ്ങാകും.

ഈ മാസം 12 ന് ഡി വൈ എഫ് ഐ യോടൊപ്പം ചേര്‍ന്ന് ഹൃദയപക്ഷം ക്യാമ്പയിന്‍ സംഘടിപ്പിക്കും. വര്‍ഗ്ഗീയ വാദം തുലയട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തി 18ന് മഹാരാജാസ് കോളേജിനു മുന്നില്‍ 24 മണിക്കൂര്‍ ധര്‍ണ്ണ നടത്തുമെന്നും SFI നേതാക്കള്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മളനത്തില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News