സെമി”ഫെെനല്‍”; തുല്യ ശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍

റഷ്യന്‍ ലോകകപ്പിന്‍റെ ആദ്യ ഫെെനലെന്ന് വിശേഷിപ്പിക്കാവുന്ന പോരാട്ടത്തിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുന്നത്.  തുല്യ ശക്തരായ ഫ്രാന്‍സും ബെല്‍ജിയവും  ഏറ്റു മുട്ടുന്നു. 1998 ലെ  വിജയം ആവര്‍ത്തിക്കുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടാണ് ഫ്രാന്സ് ഇന്ന് ഇറങ്ങുക.

ഫുട്ബോള്‍ ലോകകപ്പിന്‍റെ ചരിത്രത്തില്‍, രണ്ടാമതു മാത്രമാണ് ബെല്‍ജിയം സെമിയില്‍ കടന്നിരിക്കുന്നത്. ലോകകപ്പില്‍ ചരിത്രം തിരുത്തിക്കുറിക്കാനും , പുതിയ ചരിത്രങ്ങള്‍ എ‍ഴുതിത്തീര്‍ക്കാനുമാണ് ബെല്‍ജിയമെത്തുന്നത്. ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പ് ഫെെനലും കിരീട നേട്ടവും അതാണ് ബെല്‍ജിയം ആഗ്രഹിക്കുന്നത്.

1998 ന്‍റെ ആവര്‍ത്തനം ലക്ഷമിട്ടിറങ്ങുന്ന ഫ്രഞ്ചു പടക്കുമുന്നില്‍ ബെല്‍ജിയം ശക്തരായ പ്രതിയോഗികള്‍ തന്നെയാണ്. ഈ ലോക കപ്പില്‍, ക്വാര്‍ട്ടറില്‍ ബ്രസീലിനെ വീ‍ഴ്ത്തിയാണ് ബെല്‍ജിയമെത്തുന്നതെങ്കില്‍, പ്രീക്വാര്‍ട്ടരില്‍ അര്‍ജന്‍റീനയെയും ക്വാര്‍ട്ടറില്‍ ഉറുഗ്വയെയും മറികടന്നാണ് ഫ്രഞ്ചു പടയെത്തുന്നത്.

ചരിത്രത്തില്‍  73 തവണ ഏറ്റുമുട്ടിയതിൽ 30 തവണ ബെൽജിയവും  24  തവണ ഫ്രാൻസും  വിജയമണിഞ്ഞു. 19 മത്സരങ്ങൾ സമനിലയിലായി. ഏതായാലും ഇന്നത്തേത് ഒരു സെമി “ഫെെനലാണ്”. കാത്തിരുന്നു കാണാം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News