സ്വാശ്രയ മെഡിക്കൽ-ഡെന്‍റൽ കോളേജ് പ്രവേശനം; ബാങ്ക് ഗ്യാരന്‍റി തലവരിപ്പണമായി കണക്കാക്കുമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ – ഡെന്‍റൽ കോളേജുകൾ ബാങ്ക് ഗ്യാരന്‍റി ആവശ്യപ്പെട്ടാൽ അത് തലവരിപ്പണമായി കണക്കാക്കുമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ.

ക‍ഴിഞ്ഞ ദിവസം ഹൈക്കോടതി ബാങ്ക് ഗ്യാരന്‍റി കുട്ടികളിൽ നിന്നും ഇൗടാക്കരുതെന്ന് ഉത്തരവിട്ടിരുന്നു. തുടർ പഠനത്തിനായി വിദ്യാർത്ഥികളെ ബാങ്ക് ഗ്യാരന്‍റി നൽകാൻ നിർബന്ധിക്കരുതെന്നും ഫീ റെഗുലേറ്ററി കമ്മിറ്റി നിർദേശിച്ചു.

ഒരു തടസ്സവുമില്ലാതെ കുട്ടികൾക്ക് പ്രവേശനം ഉറപ്പാക്കണമെന്നും കമ്മിറ്റി സ്വാശ്രയ കോളേജുകളോട് ആ‍‍വശ്യപ്പെട്ടു. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ ഇത് സംബന്ധിച്ച നോട്ടീഫിക്കേഷൻ ഇറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News