കനത്ത മ‍ഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, ഇടുക്കി, കോട്ടയം, വയനാട് എന്നീ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നല്‍കി.

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ 11-07-2018 ബുധനാഴ്ച്ച അവധിയെന്നന്ന കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.

എറണാകുളം ജില്ലയില്‍ അംഗന്‍വാടി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐ.സി.എസ്.ഇ, ഐ.എസ്.ഇ സ്കൂളുകള്‍ക്കും കേന്ദ്രീയവിദ്യാലയങ്ങള്‍ക്കും കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്.

സര്‍വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ഇവ നിശ്ചയിച്ചത് പ്രകാരം നടക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

ഇടുക്കി, വയനാട്, കോട്ടയം എന്നിവിടങ്ങളില്‍ പ്രൊഫണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല. ഇടുക്കിയില്‍ ഈ മാസം 21 പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News