ഓലകെട്ടിയമ്പലം സ്വദേശിനിയെ ഓര്‍ത്തഡോക്‌സ് പള്ളി വികാരി പീഡിപ്പിച്ചതായി പരാതി

ഓലക്കെട്ടിയമ്പലം സ്വദേശിനിയെ ഓര്‍ത്തഡോക്‌സ് പള്ളി വികാരി പീഡിപ്പിച്ചെന്ന പരാതിയുര്‍ന്ന സംഭവത്തില്‍ ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യുറോ ഡി വൈ എസ് പി. സുരേഷ് അന്വേഷണം തുടങ്ങി.
അന്വേഷണ സംഘം ഓലക്കെട്ടിയമ്പലം ഓര്‍ത്തഡോക്‌സ് പള്ളിയിലെത്തി തെളിവെടുപ്പ് നടത്തി. പീഡനം നടന്ന സ്ഥലമായി പരാതിയില്‍ പറയുന്ന ഓഫീസ് മുറി അന്വേഷണ സംഘം പരിശോധിച്ചു.  നേരത്തെ കായംകുളം ഡി വൈ എസ് പി ഓഫീസില്‍  വെച്ച് യുവതിയുടെ മൊഴി അന്വേഷണ സംഘം എടുത്തിരുന്നു.
2014ല്‍ നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുക ശ്രമകരമാണെന്നും എന്നാല്‍ വേണ്ടി വന്നാല്‍ അതുമായി ശാസ്ത്രീയമായ പരിശോധന നടത്തുക തന്നെ ചെയ്യുമെന്നും ഡി വൈ എസ് പി. സുരേഷ് പറഞ്ഞു.യുവതിയുടെ പരാതിയില്‍ പള്ളിയില്‍ മുന്‍ വികാരിയായിരുന്ന കൊല്ലം സ്വദേശി ഫാ.ബിനു ജോര്‍ജ്ജിനെതിരെ കായംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.
2014ല്‍ ആരോപണവിധേയനായ വൈദികന്‍ യുവതിയുടെ ഇടവകയില്‍ വികാരിയായി ഇരിക്കെയാണ് അതിക്രമം നടന്നത്.ഭര്‍തൃസഹോദരനും കുടുംബവുമായുള്ള പ്രശ്‌നം പരിഹരിക്കാനാണ് വൈദികനെ യുവതി സമീപിച്ചത്. എന്നാല്‍, വിവരങ്ങള്‍ ചോദിക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
തുടര്‍ന്ന് വ്യക്തിഹത്യ നടത്തുന്ന പ്രചാരണങ്ങളും നടത്തിയതായും യുവതി പരാതിപ്പെടുന്നു. സംഭവത്തില്‍ സഭയുടെ മാവേലിക്കര, റാന്നി ഭദ്രാസനാധിപന്മാര്‍ക്ക് പരാതി നല്‍കിയിരുന്നു.
രണ്ടുതവണ നിലക്കല്‍, മാവേലിക്കര മെത്രാപ്പോലീത്തമാര്‍ക്ക് പരാതി നല്‍കിയിട്ടും നീതി ലഭിച്ചില്ല. പിന്നീട് സഭാതലത്തിലുള്ള അന്വേഷണം വന്നപ്പോള്‍ വൈദികന്‍ വീട്ടിലെത്തി ആത്മഹത്യ ഭീഷണി മുഴക്കി.
തുടര്‍ന്ന് ഇടവക കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു. തെറ്റുകള്‍ ഇനിയുണ്ടാകില്ലെന്ന് വൈദികന്‍ സമ്മതിച്ചതോടെ പരാതി പിന്‍വലിക്കുകയായിരുന്നു.എന്നാല്‍, മറ്റൊരു പള്ളിയിലേക്ക് മാറിയതോടെ വൈദികന്‍ ഫോണിലൂടെയുള്ള ശല്യം വീണ്ടും തുടങ്ങി.
പിന്നെയും സഭ മേലധ്യക്ഷന്മാരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഇടവകയിലെ ചിലര്‍ തന്നെയും കുടുംബത്തെയും ഒറ്റപ്പെടുത്താന്‍ ശ്രമം നടത്തിയതായും യുവതി പറയുന്നു. 11ഉം 10ഉം വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് യുവതി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here