വ്യാജ നിയമന ഉത്തരവുമായി യുവതികൾ താലൂക്ക് ഒാഫീസില്‍;  പൊലീസിൽ പരാതി നൽകി തഹസീൽദാര്‍ 

വ്യാജ നിയമന ഉത്തരവുമായി യുവതികൾ താലൂക്ക് ഒാഫീസിലെത്തിയതായി തഹസീൽ ദാരുടെ പരാതി. തിരുവനന്തപുരം തഹസിൽദാരാണ് പൊലീസിൽ പരാതി നൽകിയത്. തൈക്കാട് സ്വദേശികളായ രണ്ട് യുവതികൾ വ്യാജ നിയമന ഉത്തരവുമായി എത്തിയെന്നും അവരെ ആരോ കബളിപ്പിച്ചതാണെന്നും പരാതിയിൽ പറയുന്നു.

തിരുവനന്തപുരം സ്വദേശികളായ രണ്ട് യുവതികൾ നിയമന ഉത്തരവുമായി താലൂക്കോഫീസിൽ എത്തിയെന്നും ഉത്തരവ് പരിശോധിച്ചപ്പോ‍ഴാണ് അത് വ്യാജമാണെന്ന് തഹസീൽദാർക്ക് മനസിലായത്.

തുടർന്ന് പെണ്‍കുട്ടികളോട് തിരക്കിയപ്പോ‍ഴാണ് ബാലു എന്നയാൾ കാശ് വാങ്ങി താലൂക്ക് ഒാഫീസിലേക്ക് ക്ലർക്ക് തസ്തികയിൽ തങ്ങൾക്ക് നിയമന ഉത്തരവ് നൽകിയതെന്നും ഇരുപത്തി നാലായിരം രൂപ ശമ്പ‍ളം ലഭിക്കുമെന്ന് അയ്യാൾ പറഞ്ഞിരുന്നതായും യുവതികൾ തഹസിൽദാരെ അറിയിച്ചത്.

താലൂക്ക് ഒാഫീസിലെത്തിയെപ്പോ‍ഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടികൾക്ക് മനസിലായത് ഇവർ പൊലീസിൽ പരാതി നൽകി.കരമന സ്വദേശിയായ ഇന്ദുലേഖവ‍ഴിയാണ് ബാലുവിനെ പരിചയപ്പെട്ടതെന്നും ഉത്തരവ് നൽകി ഒരാളിൽ നിന്ന് പതിനയ്യായിരം രൂപ വാങ്ങിയെന്നും പരാതിയിൽ പറയുന്നു.സംഭവുമായി ബന്ധപ്പെട്ട് തഹസീൽദാരും പൊലീസിൽ പരാതി നർകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News