ഫീസ് കൊടുക്കാത്ത വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ട് സ്കൂള്‍ അധികൃതര്‍

ഫീസ് കൊടുക്കാന്‍ വൈകിയ 16 പെണ്‍കുട്ടികളെ സ്കൂളിനുള്ളില്‍ പൂട്ടിയിട്ട് സ്കൂള്‍ അധികൃതരുടെ ക്രൂരത.

ഡല്‍ഹിയിലെ ഹൗസ് ഖാസിയിലെ ഒരു കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളിലാണ് സംഭവം. രാവിലെ ഏ‍ഴര മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയാണ് സ്കൂളിലെ ബേസ്മെന്‍റില്‍ വിദ്യാര്‍ത്ഥികള്‍ പൂട്ടിയട്ട വിവരം രക്ഷിതാക്കളാണ് പുറത്ത് വിട്ടത്.

കുട്ടികളില്‍ പലരും വിശന്ന് കരഞ്ഞിട്ടും ഒരു ദയവും കാണിക്കാന്‍ ഇവര്‍ തയ്യാറായില്ല. വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന്‌ പോലീസ് അറിയിച്ചു.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here