ഓര്‍ത്തഡോക്സ് സഭാ പീഡനം; വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ പീഡനക്കേസില്‍ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ഫാദര്‍ എബ്രഹാം വര്‍ഗ്ഗീസ്,ഫാ.ജെയ്‌സ് കെ ജോര്‍ജ്,ഫാ.ജോബ് മാത്യു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

വൈദികരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് നിരീക്ഷിച്ച കോടതി ഇവരെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ വസ്തുതകള്‍ കേസ് ഡയറിയിലുണ്ടെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്.

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 4 ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് വൈദികര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ്യുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

തങ്ങള്‍ക്കെതിരായ പരാതി നിലനില്‍ക്കുന്നതല്ലെന്നും ബലാല്‍സംഗം ചെയ്തതായി യുവതിയുടെ മൊ!ഴിയില്‍ പറയുന്നില്ലെന്നുമായിരുന്നു ഇവരുടെ വാദം. എന്നാല്‍ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

വീട്ടമ്മയുടെ മതവിശ്വാസത്തെ പ്രതികള്‍ ദുരുപയോഗം ചെയ്‌തെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബലാല്‍സംഗം നടന്നതായി അന്വേഷണ സംഘത്തിന് മുന്‍പാകെയും കോടതിയിലും യുവതി മൊ!ഴി നല്‍കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.വിശദമായ വാദം കേട്ട കോടതി കേസ് ഡയറിയും പരിശോധിച്ച ശേഷമാണ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് ഉത്തരവിട്ടത്.

പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ വസ്തുതകള്‍ കേസ് ഡയറിയിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു.സുപ്രീം കോടതിയുടെ മാനദണ്ഡങ്ങളും പ്രതികളുടെ ആവശ്യങ്ങള്‍ക്കെതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News