കണ്ണീരോടെ മാത്രമേ ഈ ദൃശ്യങ്ങളെ കാണാന്‍ ക‍ഴിയൂ; സ്വന്തം അമ്മയുടെ മൃതദേഹം ബെെക്കില്‍ കെട്ടിവെച്ച് മകന്‍റെ യാത്ര; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്    

ഭോപ്പാല്‍: കരളലിയിക്കുന്ന കാ‍ഴ്ച്ച. ഈ ദൃശ്യങ്ങളെ കണ്ണീരോടെ മാത്രമേ കാണാന്‍ ക‍ഴിയൂ. ഭാര്യയുടെ മൃതദേഹവും ചുമന്നു പോകുന്ന ഭര്‍ത്താവിന്‍റെ ദൃശ്യങ്ങള്‍ മനസില്‍ നിന്നും മായും മുമ്പാണ് കരളലിയുക്കുന്ന മറ്റൊരു കാ‍ഴ്ച ഭോപ്പാലില്‍ നിന്നും വരുന്നത്.

അമ്മയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവച്ചു പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകുന്ന യുവാവിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

പാമ്പ് കടിയേറ്റാണ് മധ്യപ്രദേശ് സ്വദേശിനിയായ കുന്‍വാര്‍ ഭായി മരിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോ‍ഴേക്കും മരണം സംഭവിച്ചിരുന്നു.

പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കേന്ദ്രത്തിലെത്തിക്കാന്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നല്‍കാതിരുന്നതിനെത്തുടര്‍ന്ന് മകന്‍ രാജേഷ് ബൈക്കിലിരുത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

എന്നാല്‍ യുവാവ് ആംബുലന്‍സ് ആവശ്യപ്പെട്ടിരുന്നില്ലെന്നും ആംബുലന്‍സ് സേവനം ലഭ്യമാകുന്ന 108ല്‍ വിളിച്ചിരുന്നെങ്കില്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള ആംബുലന്‍സും ലഭിച്ചിരുന്നേനെയെന്നും ജില്ലാ കളക്ടര്‍ അഭിജീത് അഗര്‍വാള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here