സ്ഥാനക്കയറ്റത്തില്‍ സംവരണം വേണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സര്‍ക്കാര്‍ ജോലികളിലെ സ്ഥാനക്കയറ്റത്തിലും സംവരണം കൊണ്ടുവരണമെന്ന ഹര്‍ജി സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കും.

കേസ് അതിവേഗം പരിഗണിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.ഈ സാഹചര്യം പരിഗണിച്ചാണ് ഭരണഘടനാ ബഞ്ചിന് രൂപം നല്‍കുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു.

എന്നാല്‍ സംവരണ കാര്യത്തില്‍ ഇടക്കാല ഉത്തരവ് ഇറക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേസ് തീര്‍പ്പാകാത്തതു മൂലം നിരവധി സ്ഥാനക്കയറ്റങ്ങള്‍ തീരുമാനമാകാതെ കിടക്കുന്ന സാഹചര്യം രാജ്യത്തുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News