മാരീച വേഷം പൂണ്ട നരാധമാന്മാരാണ് പോപ്പുലർ ഫ്രണ്ട്, ഇവരെ ജനകീയ സമരങ്ങളിൽ നുഴഞ്ഞു കയറാൻ അനുവദിക്കരുത്; ടി പദ്മനാഭൻ

പോപ്പുലർ ഫ്രണ്ടുകാർ പോലീസ് സേനയിലും നുഴ കയറിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി കഥാകൃത്ത് ടി പദ്മനാഭൻ.

സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന പ്രവൃത്തികൾ ചെയ്യുകയും സർക്കാരിന്റെ ലക്ഷ്യങ്ങൾ മുൻകൂട്ടി മനസിലാക്കി ചോർത്തി കൊടുക്കുകയുമാണ് ഇവരുടെ പദ്ധതിയെന്നും ടി പദ്മനാഭൻ പറഞ്ഞു.

എസ് എഫ് ഐ യും പുരോഗമന കലാ സാഹിത്യ സംഘവും ചേർന്ന് സംഘടിപ്പിച്ച അഭിമന്യു അമര സ്മരണ എന്ന പരിപാടി കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയപ്രകാശ് നാരായൺ നേതൃത്വം നൽകിയ അടിയന്തിരാവസ്ഥയ്ക്കെതിരായ സമരത്തിൽ നുഴഞ്ഞ കയറിയാണ് ജനസംഘം എന്ന ബി ജെ പി ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമാകുന്നത്.

അവർ പിന്നെ രാജ്യം ഭരിക്കുന്നത് കണ്ടപ്പോൾ ജയപ്രകാശ് നാരായണന്റെ ആത്മാവ് തന്നെ ദുഃഖിച്ചിട്ടുണ്ടാവും.

അതിന് സമാനമായ നുഴഞ്ഞു കയറ്റമാണ് ഇപ്പോൾ പോപ്പുലർ ഫ്രണ്ടും നടത്തുന്നത്.മാരീച്ച വേഷം പൂണ്ട നറദ്ദാമന്മാരായ പോപ്പുലർ ഫ്രോന്റുകർ ജനകീയ സമരങ്ങളിലും വികസന വിരുദ്ധ സമരങ്ങളിലും നുഴഞ് കയറുന്നു.

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിനു പകരം ഇത്തരം നുഴഞ്ഞു കയറ്റങ്ങൾ തടയുകയും പൊതു സമൂഹത്തിൽ നിന്നും അവരെ ഒറ്റപ്പെടുത്തുകയുമാണ് വേണ്ടത്.

പോലീസ് സേനയിൽ ഉൾപ്പെടെ ഈ കൂട്ടർ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് സംശയിക്കുന്നതായും ടി പദ്മനാഭൻ പറഞ്ഞു.

ചെറിയ ലാഭങ്ങൾക്കായി രാഷ്ട്രീയ പാർട്ടികൾ വർഗീയ ശക്തികളുമായി കൂട്ട് കൂടിയാൽ ഫലം അത്യന്തം മാരകം ആയിരിക്കുമെന്നും ടി പദ്മനാഭൻ പറഞ്ഞു.

കലാലയ രാഷ്ട്രീയം നിരോധിക്കണം എന്ന അഭിപ്രായത്തോട് യോജിപ്പില്ല.വിദ്യാർഥികളിലാണ് ഈ നാടിന്റെ പ്രതീക്ഷയെന്നും എസ് എഫ് ഐ യും പുരോഗമന കലാ സാഹിത്യ സംഘവും ചേർന്ന് കണ്ണൂരിൽ സംഘടിപ്പിച്ച അഭിമന്യു അമര സ്മരണ എന്ന പരിപാടിയിൽ കലാ സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News