ജി.എന്‍.പിസിയെ നീക്കം ചെയ്യാനാകില്ലെന്ന് ഫേസ്ബുക്ക് നിലപാടെടുത്തതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് 18 ലക്ഷത്തിലേറെ വരുന്ന അംഗങ്ങള്‍.
ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന സീക്രട്ട് ഗ്രൂപ്പിലെ അഡ്മിന്മാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് പേജ് നീക്ക് ചെയ്യണമെന്ന് കേരള പൊലീസ് ഫേസ്ബുക്കിനോട് അഭ്യര്‍ത്ഥിച്ചത്. ഫേസ്ബുക്കിന്റെ ഭാഗത്തു നിന്നും പ്രതികൂലമായ തീരുമാനം ഉണ്ടാകുമോയെന്ന ആശങ്കയിലായിരുന്നു ജി.എന്‍.പിസി അംഗങ്ങള്‍.
ബാലാവകാശ നിയമങ്ങള്‍ ലംഘിച്ചുവെന്നും മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഫേസ്ബുക്കിന് അപേക്ഷ നല്‍കിയത്.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ പോലീസും എക്‌സൈസും ഉയര്‍ത്തുന്ന വാദങ്ങള്‍ പൊള്ളയാണെന്ന് തെളിയുകയാണെന്നും ഇത് ഉയര്‍ത്തി പ്രചരണം നടത്താമെന്നുമാണ് ജി.എന്‍.പി.സിയുടെ തീരുമാനം.
അതേസമയം, തെളിവുകള്‍ നിരത്തി ജിഎന്‍പിസിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് എക്‌സൈസിന്റെയും പൊലീസിന്റെയും തീരുമാനം. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഇതിനോടകം തന്നെ ശേഖരിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടുണ്ട്.
നിരോധനം ഉണ്ടാകാത്ത സാഹചര്യത്തില്‍ ജി.എന്‍.പി.സിയുടെ കെട്ടും മട്ടും മാറ്റാനും നീക്കമുണ്ട്. അംഗങ്ങളുടെ പോസ്റ്റുകള്‍ ഗ്രൂപ്പില്‍ എത്തുന്നതിന് മുന്‍പ് കൃത്യമായി നിരീക്ഷിച്ച് വിശ്വാസ്യതയും സുരക്ഷയും ഉറപ്പുവരുത്തുമെന്ന് ഒരു വനിതാ മോഡറേറ്റര്‍ കൈരളി ഓണ്‍ലൈനിനോട് പറഞ്ഞു. ഗ്രൂപ്പ് വഴിതന്നെ ജി.എന്‍.പി.സിക്കുവേണ്ടി പ്രചരണം സംഘടിപ്പിക്കാനും നീക്കമുണ്ട്.
അതേസമയം, കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാലുടന്‍ പ്രധാന അഡ്മിനെ അറസ്റ്റു ചെയ്യാനാണു പൊലീസിന്റെ തീരുമാനം.പ്രധാന അഡ്മിനായ തിരുവനന്തപുരം നേമം സ്വദേശി അജിത്കുമാറിനെയാണ് ഇപ്പോള്‍ പ്രതിചേര്‍ത്തിരിക്കുന്നത്.
അജിത് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ജാമ്യം നിഷേധിച്ചാലുടന്‍ അറസ്റ്റ് ചെയ്യാനുമാണ് പൊലീസിന്റെ ശ്രമം.
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാന്‍ ശീലിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നുമാണ് കൂട്ടായ്മയുടെ അവകാശവാദം.
എന്നാല്‍ ഈ വാദം മദ്യവിരുദ്ധ സംഘടനകള്‍ തള്ളുകയാണ്. ജിഎന്‍പിസി എന്ന കൂട്ടായ്മയില്‍ മദ്യപാനം വ്യാപകമായി പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ഇവരുടെ പരാതി. മദ്യകച്ചവടക്കാരുടെ വ്യാപകമായ പിന്തുണയും ഗ്രൂപ്പിനുണ്ടെന്ന് അവര്‍ ആരോപിക്കുന്നു. ഫേസ്ബുക്ക് പേജിനെതിരേ നിയമനടപടികള്‍ക്കും മദ്യനിരോധന സംഘടനകള്‍ നീക്കം തുടങ്ങിയിട്ടുണ്ട് അവര്‍.
Get real time update about this post categories directly on your device, subscribe now.