
അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ മന്ത്രി എ കെ ബാലനുമായി കൂടിക്കാഴ്ച നടത്തി. അമ്മയുടെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും ദിലീപ് വിഷയത്തില്‍ അമ്മയക്കെതിരെ പൊതുവികാരമുണ്ടെന്നും അറിയിച്ചായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഏ കെ ബാലന്‍ പറഞ്ഞു.
മന്ത്രിയുടെ ഔദ്യോഗിക വസതിയായ പമ്പയിലായിരുന്നു മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ച. ഒരുമണിക്കൂറിലധികം നീളുന്നതായിരുന്നു കൂടിക്കാഴ്ച.
പി കേശവദേവ് അവാർഡ് വാങ്ങുന്നതിനായെത്തിയപ്പോഴാണ് മോഹന്‍ലാൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്.
അമ്മയുടെ പ്രസിഡന്‍റായ ശേഷം സാസ്കാരിക മന്ത്രിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here