‘ഗോരക്ഷാ ഗുണ്ടകളെ അഭിനന്ദിച്ച നടപടി തെറ്റായിപ്പോയി’; ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് ജയന്ത് സിന്‍ഹ

ജയിലില്‍ നിന്ന് ജാമ്യം ലഭിച്ചിറങ്ങിയ ഗോരക്ഷാ ഗൂണ്ടകളെ അഭിനന്ദിച്ച നടപടിയില്‍ കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ ഖേദം പ്രകടിപ്പിച്ചു. ജാര്‍ഖണ്ഡില്‍ അലിമുദ്ധീന്‍ അന്‍സാരിയെന്ന ഇറച്ചി വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് കേന്ദ്ര മന്ത്രി പൂമാലയണിച്ച് സ്വീകരിച്ചത്.

രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമായതോടെയാണ് കേന്ദ്രമന്ത്രി ഖേദ പ്രകടനവുമായി രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 29നാണ് അലിമുദ്ധീന്‍ അന്‍സാരിയെ ജനക്കൂട്ടം തല്ലിക്കൊന്നത്.

രാജ്യവ്യാപകമായി കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെയാണ് അലിമുദ്ധീന്‍ അന്‍സാരി വധക്കേസിലെ പ്രതികളെ പൂമാലയിട്ട് സ്വീകരിച്ച നടപടയില്‍ കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ ഖേദം പ്രകടിപ്പിച്ചത്.

പ്രതികളെ പൂമാലയിട്ട് സ്വീകരിച്ച നടപടി തെറ്റായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.നിയമം അതിന്റെ വഴിക്ക് പോകും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും നിരപരാധികള്‍ സ്വതന്ത്രരാവും.

പ്രതികള്‍ക്ക് മാലയിട്ടതിലൂടെ താന്‍ ഇത്തരത്തിലുള്ള അക്രമത്തെ പിന്തുണക്കുന്നയാളാണെന്ന പ്രതീതിയുണ്ടെങ്കില്‍ താന്‍ ഖേദം പ്രകടിപ്പിക്കുവെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.ബിജെപി വിട്ട മുന്‍ നേതാവും അച്ഛനുമായ യശ്വന്ത് സിന്‍ഹയടക്കം നിരവധിപേര്‍ ജയന്ത് സിന്‍ഹയ്‌ക്കെതിരെ വിമര്‍ശമുനയിച്ചിരുന്നു.

കേസില്‍ അറസ്റ്റിലായ 11 പേരില്‍ ജാമ്യം ലഭിച്ച 8 പേര്‍ക്കാണ് ബിജെപി പ്രാദേശിക നേതൃത്വം സ്വീകരണമൊരുക്കിയത്. ഗോമാംസം കൈവശം വെച്ചെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ 29 നാണ് അലിമുദ്ധീന്‍ അന്‍സാരിയെ ജാര്‍ഖണ്ഡിലെ രാംഗഡില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നത്. രാജ്യത്തു തന്നെ ആദ്യമായി ഗോരക്ഷാ കൊലപാതകത്തിന്റെ പേരില്‍ ശിക്ഷ ലഭിച്ച കേസായിരുന്നു ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News