കഥയും കളിയും അവസാനിക്കുന്നില്ല; പുതു ചരിത്രം എ‍ഴുതിച്ചേര്‍ത്ത് ക്രൊയേഷ്യ

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1998 ഫ്രാന്‍സിന്‍റെ മണ്ണില്‍ ഡേവ് സുകേറെന്ന വിസ്മയ താരം തുടക്ക മിട്ട യാത്രയാണ് ഇന്ന് റഷ്യയില്‍ ലൂക്കാ മോഡ്രിച്ചും സംഘവും കലാശക്കളിയുടെ അരങ്ങിലേക്ക് നീട്ടുന്നത്.

90 കളുടെ പകുതിയില്‍ മാത്രം ജന്‍മമെടുത്ത ക്രൊയേഷ്യ എന്ന കൊച്ചു രാജ്യം ഫ്രാന്‍സില്‍ ലോകകപ്പിന് യോഗ്യത നേടുന്നത് ലോകം അദ്ഭുതത്തോടെയാണ് കണ്ടത്.

എന്നാല്‍ അദ്ഭുതങ്ങള്‍ അവിടം കൊണ്ട് തീര്‍ന്നിരുന്നില്ല. വിസ്മയ കാ‍ഴ്ചകളുടെ ഉത്സവം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഡേവ് സുകേര്‍ എന്ന മാന്ത്രികന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തെത്തിയാണ് അവര്‍ പ്രാന്‍സില്‍ നിന്ന് മടങ്ങിയത്.

ജര്‍മ്മനി അടക്കമുള്ള വമ്പന്‍മാരാണ് അന്ന് ക്രോട്ടുകളുടെ പടയോട്ടത്തില്‍ വീണ് പോയത്. എന്നാല്‍ പിന്നീട് തിരിച്ചിറക്കമായിരുന്നു. പിന്നീടുള്ള ലോകകപ്പുകളില്‍ കാര്യമായ നേട്ടങ്ലളില്ലാതെ അവര്‍ മടങ്ങി . ക്രൊയേഷ്യന്‍ ഫുട്ബോളിന് മാത്രമല്ല.

ആ രാജ്യവും ഇരുളിലേക്ക് വീ‍ഴുകയായിരുന്നു. അ‍ഴിമതിയും, സാമ്പത്തിക അസമത്വവും പിടി മുറുക്കിയപ്പോള്‍ 41 ലക്ഷത്തോളം വരുന്ന ക്രോട്ട് ജനതയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയായിരുന്നു.

അങ്ങനെയൊരു ദുരന്ത കാലത്താണ് റഷ്യയിലേക്ക് അവര്‍ വീണ്ടുമൊരു ലോകകപ്പ് കളിക്കാന്‍ വരുന്നത്. ഫുട്ബോല്‍ പണ്ഡിതരുടെ വിലയിരുത്തലില്‍ രണ്ടാം റൗണ്ട് പോലും അവര്‍ക്ക് വിദൂരമായിരുന്നു. എന്നാല്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന്‍റെ പോരാട്ട വീറിന് വീര്യം കൂടുതലാമെന്ന് അവര്‍ ലോകത്തെ കാണിച്ചു.

വമ്പന്‍ മാര്‍ പാതിവ‍ഴിയില്‍ വീണുപോയ യാത്രയില്‍ അര്‍ജന്‍റീന അടക്കമുള്ള കൊമ്പന്‍മാരെ പോലും തോല്‍പിച്ച് ലൂക്കാ മോഡ്രിച്ചും സംഘവും ഫൈനലിലേക്ക് കുതിച്ചെത്തിയത് ഒരു നാടോടി കഥ പോലെയാണ് ലോകം കണ്ടത്. കഥ അവസാനിക്കുന്നില്ല കയ്യെത്തും ദൂരെ ചരിത്രം അവരെ കാത്തിരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News