അഭിമന്യു വധക്കേസ്: ഇന്‍റലിജന്‍സ് റെയ്ഡില്‍ ലഘുലേഖകള്‍ പിടിച്ചെടുത്തു; എസ്ഡിപിഐ നേതാക്കളെ ആലപ്പുഴയില്‍ ചോദ്യം ചെയ്യുന്നു

അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് എസ് ഡിപി ഐ നേതാക്കളെ ചോദ്യം ചെയ്യുന്നു . വിടുതല സ്വദേശികളെയാണ് ആലപ്പു‍ഴയില്‍ ചോദ്യം ചെയ്യുന്നത്. ജില്ലാ പോലീസ് മേധാവി സുരേന്ദ്രന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ഇന്‍റെലിജന്‍സും പൊലീസും നടത്തിയ റെയ്ഡില്‍ ലഘുലേഖയുംമറ്റും കണ്ടെത്തിയിരുന്നു.

കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. ക‍ഴിഞ്ഞ ദിവസം റിമാന്‍ഡിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ അനസിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

അഭിമന്യൂ വധക്കേസില്‍ കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതികള്‍ രാജ്യം വിടാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. കാരണം കൊലപാതകം ഉണ്ടായി നിമിഷങ്ങള്‍ക്കകം തന്നെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ വിവരങ്ങളും കൈമാറിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികള്‍ രക്ഷപ്പെടാനുളള പ‍ഴുതുകള്‍ നേരത്തേ കണ്ടെത്തിയാല്‍ തന്നെയും വിദേശത്തേക്ക് കടക്കാനുളള സാധ്യത പൊലീസ് തളളിക്കളയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News