2019 ല്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ ഹിന്ദു പാക്കിസ്താനാകുമെന്ന് ശശി തരൂര്‍ എംപി

2019ല്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ ഹിന്ദു പക്കിസ്താനാകുമെന്ന് ശശി തരൂര്‍ എംപി. പാക്കിസ്താന്‍ ഉണ്ടായതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനെന്ന് ബിജെപി

ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് എംപി ശശി തരൂര്‍. 2019ല്‍ ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിച്ചാല്‍ ഇന്ത്യ ഒരു ഹിന്ദുപാകിസ്ഥാനാകുമെന്നാണ് തരൂരിന്‍റെ വിമര്‍ശനം.

ഇന്ത്യയില്‍ പാകിസ്ഥആന്‍ വിജയിച്ചാല്‍ അവര്‍ ഭരണഘടന തിരുത്തിയെ‍ഴുതും. അവര്‍ നിര്‍മ്മിക്കുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കും. അതോടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും തരൂര്‍ കുറ്റപ്പെടുത്തി.

തരൂരിന്‍റെ പ്രസ്താവനക്കെതിരെ ബിജെപിയും രംഗത്ത് വന്നു. പാകിസ്ഥാന്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസാണ്. തരൂരിന്‍റെ പ്രസ്താവന ഇന്ത്യയിലെ ഹിന്ദുക്കളെ അപമാനിക്കുന്നതാണ്.

സംഭവത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നുമാണ് ബിജെപി വക്താവ് സാംബിത് പാത്രയുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News