അലീഷയല്ല അത് ജസ്ന തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കൂടുതല്‍ വ്യക്തത; പുതിയ വിവരങ്ങള്‍ ഇങ്ങനെ

മുണ്ടക്കയത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിലുള്ളത് മുണ്ടക്കയത്തുനിന്നും കാണാതായ ജസ്ന തന്നെയെന്ന് നിഗമനം. ജസ്നയെ ബാംഗ്ലൂരിലെ വിമാനത്താവളത്തില്‍ കണ്ടതായി പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്.

ദൃശ്യങ്ങളില്‍ ജീന്‍സ് ധരിച്ച ജസ്‌നയുടെയും ആണ്‍ സുഹൃത്തിന്റെയും ദൃശ്യങ്ങള്‍ ഉണ്ട്, പക്ഷെ രണ്ടുപേരെയും രണ്ട് സമയത്തായാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്നാണ് വിവരം.

വീട്ടില്‍ നിന്നും ചുരിദാര്‍ ധരിച്ചാണ് ജസ്‌ന പുറത്തിറങ്ങിയതെങ്കിലും മുണ്ടക്കയത്തെ ദൃശ്യങ്ങളില്‍ ജീന്‍സ് ധരിച്ച ജസ്‌നയെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ജസ്‌ന നഗരത്തിലെ ഏതോ ഒരു കടയില്‍ ഷോപ്പിംഗ് നടത്തിയിട്ടുണ്ടെന്നും ഏത് കടയിലാണ് ഷോപ്പിംഗ് നടത്തിയതെന്നും മറ്റും പൊലീസ് കണ്ടെത്തേണ്ടതുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel