അഭിമന്യു കൊലപാതകം; നേരിട്ട് കൃത്യത്തില്‍ പങ്കെടുത്ത രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അഭിമന്യു കൊലപാതക കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. നേരിട്ട് കൃത്യത്തില്‍ പങ്കെടുത്ത രണ്ടു പേരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

കൊച്ചി വെണ്ണല സ്വദേശി അനൂപ്, മട്ടാഞ്ചേരി സ്വദേശി നിസ്സാർ എന്നിവരെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും 15 അംഗ സംഘത്തിൽപ്പെട്ടവർ.

അനൂപ് ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു. അതേ സമയം നസീര്‍ പ്രതികളെ രക്ഷപ്പെടാന്‍ സാഹായിച്ചു. നിസാറിന്‍റെ കാറിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഈ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

രണ്ടുപേരും കൊലപാതകം നടത്തിയ കൂട്ടത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് സ്ഥിരീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News