ഓര്‍ത്തഡോക്‌സ് സഭാ പീഡനം: ഒരു വൈദികന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കീഴടങ്ങിയ ഫാദര്‍ ജോബ് മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

രാവിലെ പത്തരയോടെയാണ് അനേഷണ ഉദ്യേഗസ്ഥന് മുന്നില്‍ കേസിലെ രണ്ടാം പ്രതിയായ ജോബ് മാത്യു കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം ഹൈക്കോടതി ജോബ് മാത്യു, ജോയ്‌സ് കെ.ജോര്‍ജ്, സോണി വര്‍ഗീസ് എന്നീ വൈദികരുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു. നിയമ നടപടികള്‍ നേരിടാനും കോടതി ആവശ്യപ്പെട്ടിരുന്നു.

ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചാലും വിധി പ്രതികൂലമാകൂമെന്ന തിരിച്ചറിവിലാണ് കേസിലെ രണ്ടാം പ്രതിയായ ജോബ് മാത്യു കീഴടങ്ങിയത്.

അനേഷണ ഉദ്യാഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറോളം ചാദ്യം ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി തിരുവല്ലയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News