മൈക്കല്‍ ജാക്സന്‍റെ നൃത്തച്ചുവടുകളുമായി പെരുങ്കള്ളന്‍; കൊള്ളയ്ക്ക് മുന്‍പുള്ള കള്ളന്‍റെ ആഹ്ലാദ നൃത്തം വൈറല്‍

കടയുടെ വാതിൽ കുത്തിപ്പൊളിക്കുന്നതിനു മുൻപുള്ള കള്ളൻറെ നൃത്തമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. ഇത് കയ്യോടെ പിടിച്ചത് സിസിടിവി ക്യാമറ.

22 സെക്കൻറുള്ള വിഡിയോയിൽ നൃത്തം ചെയ്ത് അർമാദിച്ചതിനു ശേഷം കള്ളനും സഹായിയും കടയുടെ വാതിൽ കുത്തിപ്പൊളിക്കാൻ ശ്രമിക്കുന്നതു കാണാം. എന്നാൽ അതിനു ശേഷമുള്ള ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടില്ല. ദില്ലിയിലാണ് ഈ കള്ളന്‍റെ ആനന്ദ നൃത്തം.

തെരുവിൽ അർധരാത്രിയിൽ ആരുമില്ലാത്ത സമയം നോക്കിയാണ് കള്ളനും സഹായിയും എത്തിയത്. നൃത്തത്തിനു ശേഷം ഇരുവരും തുവാല കൊണ്ട് മുഖം മൂടിയ ശേഷമാണ് പൂട്ടു പൊളിക്കാൻ നോക്കുന്നത്. നൃത്തം വൈറലായെങ്കിലും കള്ളനെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News