എഡിജിപിയുടെ മകൾ അന്വേഷണവുമായി സഹകരിക്കണം; കേസ് റദ്ദാക്കേണ്ട സാഹചര്യമില്ല: ഹെെക്കോടതി

പോലീസ് ഡ്രൈവർ ഗവാസ്കറെ മർദ്ദിച്ചെന്ന കേസിൽ എ ഡി ജി പി യുടെ മകൾ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എ ഡി ജി പി യുടെ മകൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം .

കേസ് ഡയറിയും അനുബന്ധ രേഖകൾ പ്രോസിക്യഷൻ കോടതിയിൽ ഹാജരാക്കി . കേസ് റദ്ദാക്കേണ്ട സാഹചര്യമല്ലെന്നും പോലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും കോടതി പറഞ്ഞു .

എ ഡി ജി പി യുടെ മകളുടെയും ഗവാസ്കറുടെയും ഹർജികൾ ഒരുമിച്ച് പരിഗണിക്കാൻ മാറ്റി . അറസ്റ്റ് തടയണമെന്ന എ ഡി ജി പി സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ദ്ധയുടെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here