അഭിമന്യു കൊലപാതകം; കേസില്‍ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്‌

എറണാകുളം മഹാരാജാസ് കോളേജിൽ അഭിമന്യു കൊല ചെയ്യപ്പെട്ട കേസ്സിൽ നിർണ്ണായക തെളിവുകളാണ് പോലീസിനു ലഭിച്ചത്.

കേസ്സിലെ ഒന്നാം പ്രതി എന്നു പോലീസ് സംശയിക്കുന്ന വടുതല സ്വദേശി മുഹമ്മദിന്റെ സുഹൃത്തുക്കളും പോപ്പുലർ ഫ്രണ്ട് നേതാക്കളെയും പോലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് സുപ്രധാന വിവരങ്ങൾ ലഭിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ജില്ലാ പോലീസ് മേധാവി S സുരേന്ദ്രന്റെ നിർദ്ദേശ പ്രകാരം വടുതലയിൽ റെയ്ഡു നടന്നത്.

ഇതിനിടയിലാണ് ഷാജഹാനും, ഷിറാസും, പോലീസ് പിടിയിലാക്കുന്നത് ഇവരെ ചോദ്യം ചെയ്യുന്നതിനിടയിൽ ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിലാണ് മുഹമ്മദിന്റെ ആധാർ കാർഡും മറ്റ് തിരിച്ചറിയൽ രേഖകളും കണ്ടെടുത്തത്.

ഇരുവർക്കും കൊലപാതകത്തിൽ പങ്കുണ്ട് എന്ന സംശയത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത് കൊലപാതകത്തിനു ശേഷം പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിലും ഇരുവർക്കും പങ്കുള്ളതായാണ് സൂചന.

ഇവരിൽ ഒരാൾ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന സൂത്രധാരനും, മറ്റയാൾ പ്രവർത്തകർക്ക് കായികപരിശീലനം നൽകുന്ന ആളുമാണ്.

കൂടാതെ ഇവരുടെ പക്കൽ നിന്നും ലഘൂരേഖകളും, CD, ലാപ്പ്ടോപ്പ് എന്നിവയും പോലീസ് കണ്ടെടുത്തു ഇവ വിശദമായ് പരിശോധിച്ചു വരുകയാണ് പോലീസ്.

ഇതിനു ശേഷം ഇവരെ അഭിമന്യു കേസ്സ് അന്വേഷിക്കുന്ന എറണാകുളത്തെ അന്വേഷണ സംഘം ചോദ്യം ചെയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel