ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; യാത്രക്കാരായി മലയാളികളടക്കം 328 പേര്‍

ബംഗളൂരു: ബംഗളൂരില്‍ വ്യോമപാതയില്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നതായി ദേശീയമാധ്യങ്ങളില്‍ റിപ്പോര്‍ട്ട്.

ഈ മാസം പത്തിനായിരുന്നു സംഭവം.

കോയമ്പത്തൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ വിമാനവും ബംഗളൂരൂവില്‍ നിന്ന് കൊച്ചിയിലേക്ക് പോയ വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്. ഇരുവിമാനങ്ങളും 200 മീറ്റര്‍ ദൂരത്തില്‍ മുഖാമുഖം വരികയായിരുന്നെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മുന്നറിയിപ്പ് നല്‍കിയതോടെ പൈലറ്റുമാര്‍ സമയോചിത ഇടപെടലിലൂടെ വന്‍അപകടം ഒഴിവാക്കുകയായിരുന്നു.

കോയമ്പത്തൂര്‍-ഹൈദരാബാദ് വിമാനത്തില്‍ 162 യാത്രക്കാരും ബംഗളൂരൂ-കൊച്ചി വിമാനത്തില്‍ 166 യാത്രക്കാരുമാണുണ്ടായിരുന്നത്.

സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here