അന്താരാഷ്ട്ര കായിക താരം ജോബി മാത്യുവിന് സംസ്ഥാന കായിക വകുപ്പിന്റെ 3 ലക്ഷം ധനസഹായം

ജന്മനാ അംഗപരിമിതനായ അന്താരാഷ്ട്ര കായികതാരം ജോബി മാത്യുവിന് 3 ലക്ഷം രൂപ നല്‍കുവാന്‍ കായിക മന്ത്രി എ.സി മൊയ്തീന്‍ നിര്‍ദ്ദേശം നല്‍കി.

പരിശീലനത്തിനും മറ്റും ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോബി മാത്യു കായിക മന്ത്രിക്ക് ഇന്ന് രാവിലെ നിവേദനം നൽകിയിരുന്നു.

ഉടൻ തന്നെ കായികവികസന നിധിയില്‍ നിന്നും കായിക താരത്തിന് 3 ലക്ഷം രൂപ അനുവദിക്കുവാൻ മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

2017 ലോക ഡ്വാർഫ് ഒളിംമ്പിക്‌സില്‍ പവര്‍ലിഫ്റ്റിംങ്, ബാഡ്മിന്റ്ണ്‍ ഡബില്‍സ്, ഷോട്ട് പുട്ട്, ജാവലിന്‍, ഡിസ്‌കസ് തുടങ്ങിയ മത്സരങ്ങളില്‍ ജോബി മാത്യു മെഡലുകള്‍ നേടിയിട്ടുണ്ട്.

25 വര്‍ഷമായിട്ടുള്ള ജോബിയുടെ കായികമേഖലയിലെ മികവിനും, തുടര്‍ പരിശീലനത്തിനുമാണ് 3 ലക്ഷം രൂപ അനുവദിക്കുന്നതെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News