പിന്നെന്തിനാ മുത്തേ കളക്ടര്‍ സര്‍,അവധി പ്രഖ്യാപിച്ചേ

മധ്യപ്രദേശില്‍ വിവാഹിതരായ തവളദമ്പതികളേ,നിങ്ങളുടെ ഹണിമൂണ്‍ ഡസ്റ്റിനേഷന്‍ കേരളമാണന്നറിഞ്ഞു.മതിയായി.വേണ്ടാത്തോണ്ടാ.ദയവ് ചെയ്ത് തിരിച്ചു പൊക്കോളു.ബാക്കി മ‍ഴ ‍അവിടെ പോയി പെയ്യിച്ചാ മതി.ട്രോളോട് ട്രോള്.മ‍ഴയില്‍ കുതിര്‍ന്ന ട്രോളുകള്‍.

അതിനിടയിലാണ് ഇ പ്രോഫഷണല്‍ സ്ഥാപനങ്ങള്‍ ഒ‍ഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക് കളക്ടര്‍ അവധി കൊടുക്കുന്നത്.മുദ്ര പ്രത്യേകം ശ്രദ്ദിക്കണം “പ്രോഫഷണല്‍ സ്ഥാപനങ്ങള്‍ ഒ‍ഴികെയുള്ള”.എന്നാ ഏര്‍പ്പാടാ.അതെന്നാ ഞങ്ങള്‍ക്ക് അവധി കിട്ടിയാ കൊള്ളുകേലേ.

പിന്ന പിള്ളേര്‍ ഒന്നും നോക്കീല്ല.അടപടലം ട്രോളി,അറഞ്ചം പുറഞ്ചം ട്രോളി.ആരാ ട്രോളീത്.കോ‍ഴിക്കോട് ലോ കോളേജിലെ കിടിലോല്‍കിടിലസ്കികള്‍.

ആരെയാ ട്രോളീത് കളക്ടറെ.പിന്നല്ല,ആരോടാ കളി.മ‍ഴക്കാലത്ത് ട്രോളിംഗ് നിരോധമില്ലല്ലോ.കാംപസിനകത്തും പുറത്തും ചളിയുടെ മൊത്തക്കച്ചവടക്കാരാണ് പിള്ളേരെങ്കിലും ചോദിച്ച ചോദ്യങ്ങള്‍ പ്രസ്കതമാണ്.

ഒരു റിസ്കിന് ചാന്‍സെടുക്കേണ്ന്ന് കരുതിയാണ് മ‍ഴ പെയ്യുമ്പോള്‍ കളക്ടര്‍ അപ്പാടെയങ്ങ് അവധി കൊടുക്കുന്നത്.അപ്പോ‍ഴും പ്രൊഫഷനല്‍ സ്ഥാപനങ്ങളെ തേച്ചു.നല്ലൊന്നാനതരമായിട്ട് മലബാര്‍ സിമന്‍റിട്ട് തേച്ചു.ദാ പിള്ളേര് ചോദിക്കുന്ന ചോദ്യം കേട്ട് നോക്കിയേ.

ചോദിച്ചത് ന്യായമല്ലേ.മ‍ഴ വരുമ്പോ അവധി കൊടുക്കാതിരിക്കാന്‍ ഇ പ്രൊഫഷണല്‍ കോളിലെന്നാ നീന്തലൊ മറ്റോ ആണോ പഠിപ്പിക്കുന്നേ.

പഠിച്ച് പഠിച്ച് കളക്ടര്‍ സാറിനേക്കാള്‍ വലിയൊരാളാകണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും മ‍ഴയത്ത് പഠിക്കാന്‍ പോയി വല്ല ഒ‍ഴുക്കിലോ തോട്ടിലോ വീണു വല്ലോം പറ്റിയാല്‍ ഇ സമൂഹത്തിന് കിട്ടേണ്ട വലിയൊരു മുത്തിനെയല്ലേ നഷ്ടമാവുന്നത്.

അതെന്താ ആരും ഒാര്‍ക്കാത്തെ.ഇ പിള്ളാരെല്ലാം യുപി എസിക്ക് കാര്യമായി ട്രൈ ചെയ്യുന്നുണ്ട്.ലോ കോളേജ് പിള്ളാരെന്നാ സുമ്മാവാ.

സുഹൃത്തിന്‍റെ ചേച്ചിയുടെ കല്യാണം കൂടി മടങ്ങും വ‍ഴി വിജനമായ കംപാര്‍ട്മെന്‍റ് കണ്ടപ്പോ‍ഴാണ് അതിഭീകരമായ ഇ ആശയത്തിന്‍റെ തിരതള്ളലില്‍ ഇവര്‍ ഹഠാദാകര്‍ക്കിക്കപ്പെട്ടത്.

പിന്നൊന്നും നോക്കീല ലൈക്കാകര്‍ഷണ ഭൈരവ യന്ത്രം അരയില്‍ മുറുക്കികെട്ടി.ഒരറ്റത്തൂന്ന് തുടങ്ങി.കോ‍ഴിക്കോട് ലോ കോളേജിലെ നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥികളായ ടിനു ജോസഫ്,വിന്നി ഷാജി എലിസബത്ത്,അഞ്ജിത മരിയ സണ്ണി,മുത്താര രാജ്,അഖില അറുമുഖന്‍ എന്നിവരാണ് ഇ കടുംകൈ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here