നഖംവെട്ടിയത് 66 വര്‍ഷത്തിന് ശേഷം; ഗിന്നസ് റെക്കോഡുകാരന്‍ ഇനി സാധാരണ രൂപത്തില്‍

ന​​​ഖം നീ​​​ട്ടി​​​വ​​​ള​​​ർ​​​ത്തി ഗിന്നസ് റെ​​​ക്കാ​​​ർ​​​ഡ് നേ​​​ടി​​​യ ഇ​​​ന്ത്യ​​​യു​​​ടെ ന​​​ഖ​​​മ​​​നു​​​ഷ്യ​​​ൻ ശ്രീധർ ചില്ലാൽ 66 വര്‍ഷത്തിനുശേഷം ഇടതുകൈയിലെ നഖം ​മുറിച്ചു.

പൂനെ സ്വദേശിയായ ചിലാല്‍ 1952ൽ 14ാം വയസ്​ മുതലാണ്​ നഖം നീട്ടി വളർത്താൻ തുടങ്ങിയത്​. അവ വളര്‍ന്ന് വളര്‍ന്ന് പാമ്പു പോലെയായി.

ഇപ്പോള്‍ 84കാ​​​ര​​​നാ​​​യ ചി​​​ലാ​​​ൽ 66 വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷം വെട്ടുന്ന ന​​​ഖത്തിന്‍റെ ആകെ നീളം പത്ത് മീറ്റളോളം വരും. നഖങ്ങളുടെ നീളം 909.6 സെന്‍റിമീറ്റര്‍ അഥവാ 358.1 ഇഞ്ച്.

ഇ​തി​ൽ ത​ള്ള​വി​ര​ലി​ലെ ന​ഖ​മാ​ണ് ഏ​റ്റ​വും നീ​ള​മു​ള്ള​ത്. ഇ​തി​ന് 197.8 സെ​ന്‍റിമീ​റ്റ​ർ നീ​ള​മു​ണ്ട്. ചൂണ്ടു വിരലിലെ നഖത്തിന്​ 164.5 സെന്‍റി മീറ്റർ, നടുവിരലിൽ 186.6 സെന്‍റി മീറ്റർ,​ മോതിര വിരലിൽ 181.6 സെന്‍റി മീറ്റർ, ചെറുവിരലിൽ 179.1 സെന്‍റി മീറ്റർ എന്നിങ്ങനെയാണ്​ മറ്റ് നഖങ്ങളുടെ നീളം.

പ്രാ​​​യാ​​​ധി​​​ക്യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​വ​​​ശ​​​ത​​​ക​​​ൾ​​​കൊ​​​ണ്ടാ​​​ണ് താ​​​ൻ ന​​​ഖം വെ​​​ട്ടു​​​ന്ന​​​തെ​​​ന്നു ചി​​​ലാ​​​ൽ പ​​​റ​​​ഞ്ഞു.

ആറ് ദശാബ്ദക്കാലം നീട്ടിവളര്‍ത്തിയ നഖങ്ങള്‍ വെറുതെ കളയാന്‍ ചിലാല്‍ തയ്യാറായിരുന്നില്ല. വിവരമറിഞ്ഞ ന്യൂയോർക്കിലെ ടൈംസ്​ സ്​ക്വയറിലെ റിപ്ലിയുടെ പ്രശസ്തമായ ബിലീവ്​സ്​ ഇറ്റ്​ ഓർ നോട്ട്​ എന്ന മ്യൂസിയം അധികൃതര്‍ നഖങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചു.

ഇവരാണ് ചിലാലിനെ പൂനെയില്‍ നിന്ന് അമേരിക്കയില്‍ എത്തിച്ചതും. വെട്ടി മാറ്റിയ നഖങ്ങൾ ബിലീവ്​സ്​ ഇറ്റ്​ ഓർ നോട്ട്​ മ്യൂസിയത്തില്‍ പ്രദർശിപ്പിക്കുന്നുണ്ട്.

2015ലാണ്​ ഒറ്റകൈയ്യിൽ ഏറ്റവും നീളം കൂടിയ നഖത്തിനുടമയെന്ന ഗിന്നസ്​ റെക്കോർഡ്​ ശ്രിധർ ചിലാലിനെ തേടിയെത്തിയത്​.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News