തൂപ്പുകാരിയുടെ യാത്രയായപ്പിന് ജില്ലാ കളക്ടറും ഡോക്ടറും എഞ്ചിനീയറും; ഞെട്ടിത്തരിച്ച് സഹപ്രവർത്തകർ; അഭിമാനം കൊണ്ട് കണ്ണ് നിറഞ്ഞ് സുമിത്ര

അന്നേവരെ ആ തുപ്പുകാരിയെ പുച്ഛത്തോടെ നോക്കിയവർ, അവർക്ക് മുന്നിൽ ബഹുമാനവും ആദരവും കൊണ്ട് തല കുമ്പിട്ട ദിവസമായിരുന്നു അന്ന്.

മുൻസിപ്പാലിറ്റിയിലെ തൂപ്പുകാരി സുമിത്രാദേവിയുടെ വിരമിക്കൽ ചടങ്ങ് ആയിരുന്നു ആ ദിവസം. ജാർഖണ്ഡിലെ രാജത്ര മുൻസിപ്പാലിറ്റിയിൽ മൂന്ന് പതിറ്റാണ്ട് കാലമായി തൂപ്പുകാരിയായ സുമിത്രാ ദേവി അവസാന ദിനത്തിൽ എല്ലാവരേയും ഞെട്ടിച്ചു.

ചടങ്ങ് തുടങ്ങാറായപ്പോൾ, ആദ്യമെത്തിയത് നീല ബീക്കൺ ലൈറ്റുള്ള ബീഹാർ , സിവാൻ ജില്ലയിലെ കളക്ടറുടെ കാറ്.

കാറിൽ നിന്നറങ്ങിയ കളക്ടർ മഹേന്ദ്രകുമാർ െഎഎഎസ് അമ്മ സുമിത്രാ ദേവിയുടെ, കാൽ തൊട്ട് വണങ്ങി.

തൊട്ടുപിറകെ എത്തിയ രണ്ട് കാറുകളിൽ റെയിൽവേ എഞ്ചിനിയർ ആയ മൂത്ത മകൻ വീരേന്ദ്രകുമാറും, ഡോക്ടറായ രണ്ടാമത്തെ മകൻ ധീരേന്ദ്രകുമാറുമായിരുന്നു.

അമ്മയുടെ യാത്ര അയപ്പ് , ചടങ്ങിൽ എത്തിയ ആ മക്കൾ അമ്മയെ വണങ്ങിയപ്പോൾ സുമിത്രാ ദേവിയുടെ കണ്ണുകൾ നിറഞ്ഞ് ഒ‍ഴുകുന്നുണ്ടായിരുന്നു.

അഭിമാനം കൊണ്ടുള്ള കണ്ണുനീർ ആയിരുന്നു അത്. ആ മക്കളുടെ വാക്കുകളിൽ അമ്മ സഹിച്ച ത്യാഗങ്ങളും വേദനകളും അവർ അനുഭവിച്ച പട്ടിണിയും ഉണ്ടായിരുന്നു. നിറ കണ്ണുകളോടെ ചടങ്ങിനെത്തിയ സഹപ്രവർത്തകർ ഇതൊക്കെ കേട്ടിരുന്നു.

ഇൗ ജോലിയിൽ നിന്നു ലഭിച്ച വരുമാനം കൊണ്ടാണ് അമ്മ ഞങ്ങളെ പഠിപ്പിച്ചതും വളർത്തിയതും അതുകൊണ്ട് ഇൗ ജോലി ചെയ്യുന്നതിൽ ഞങ്ങൾക്ക് അഭിമാനമേ ഉള്ളൂവെന്നും , മഹേന്ദ്രകുമാർ അഭിമാന പൂർവ്വം തല ഉയർത്തി പറഞ്ഞു.

മക്കൾ ഉയർന്ന പദവിൽ എത്തിയിട്ടും , ആ അമ്മ അവർ ചെയ്ത ജോലിലെ തള്ളി പറഞ്ഞില്ല. അവരുടെ പ്രതീക്ഷകൾ ഒക്കെയും സഫലമായത് ആ ജോലിയിൽ കൂടിയായിരുന്നു.

തൂപ്പു ജോലി എന്ന് കേൾക്കുമ്പോൾ, നെറ്റി ചുളിക്കുന്നവർ ഇൗ അമ്മയേയും മക്കളേയും, അറിയുക, അമ്മ തൂപ്പുകാരി ആയി പണി എടുത്തതിൽ ഇത്രയും ഉയർന്ന സ്ഥാനമാനങ്ങൾ വഹിക്കുന്ന മക്കൾക്ക് നാണക്കേടില്ല, അഭിമാനം മാത്രമേ ഉള്ളൂ.

കാരണം അവർ പട്ടിണി അറിയാതെ വളർന്നതും , അല്ലലറിയാതെ പഠിച്ചതും ആ അമ്മയുടെ തൂപ്പ് ജോലിയുടെ കരുത്തിലായിരുന്നു. സഹപ്രവർത്തകർ, അവരെ പൊന്നാടയണിയിച്ചും , ബൊക്ക നൽകിയും ആദരിപ്പിച്ചപ്പോൾ സുമിത്രാ ദേവി കരച്ചിലടക്കാൻ പാടുപെട്ടു.

ക‍ഴിഞ്ഞ മുപ്പത് വർഷമായി ജാർഖണ്ഡിലെ രാജ്രപ്പ മുൻസിപ്പാലിറ്റിയിലെ തൂപ്പുകാരി ആയിരുന്നു സുമിത്രാ ദേവീ. ജോലിയിലെ അവസാന ദിവസം സഹപ്രവർത്തകരും, പ്രദേശവാസികളും ചേർന്നാണ് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്.

അറുപതുകാരിയായ സുമിത്ര ദേവിയുടെ മക്കളേയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും കൃത്യമായി ലഭിച്ചിട്ടില്ലാത്ത, സാധാരണക്കാരിയായ ഒരു തൂപ്പുകാരി.

അപ്പോൾ അവരുടെ മക്കളും സാധാരണ ജോലികൾ ഒക്കെ ചെയ്ത് കുഞ്ഞുകുട്ടി പരാധീനതകളുമായി, ജീവിക്കുന്നവരാണെന്നാണ് സഹപ്രവർത്തകരും കരുതി ഇരുന്നത്.

എന്നാൽ യാഥാര്‍ത്ഥ്യം അവരിലൊക്കെ സൃഷ്ടിച്ച അതിശയം വാക്കുകൾക്ക് പകർത്താനാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News