വളച്ചൊടിച്ച ചരിത്രത്തിന്റെ പ്രയോഗം മാരകായുധങ്ങളെക്കാള്‍ അപകടകരം: ഗവര്‍ണര്‍ പി സദാശിവം

യുവതലമുറയെ വഴിതെറ്റിക്കുംവിധം വളച്ചൊടിച്ച ചരിത്രം മാരകായുധങ്ങളേക്കാൾ അപകടകരമാണെന്ന് ഗവർണർ പി സദാശിവം.

ശരിയായ രീതിയിൽ കുട്ടികളെ ചരിത്രം പഠിപ്പിക്കാൻ അധ്യാപകർക്ക‌് ദിശാബോധമുണ്ടാക്കണം. ഇതിന‌് കെസിഎച്ച‌്ആർ മുൻകൈയെടുക്കണം.

കേരള ചരിത്രഗവേഷണ കൗൺസിൽ സംഘടിപ്പിച്ച ‘പണ്ഡിത ആദരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രസത്യങ്ങളുടെ ശരിയായ പഠനം സ്കൂൾതലത്തിലേ ഉറപ്പുവരുത്തണമെന്നും.

പാഠ്യപുസ്തകങ്ങളിൽ പല ചരിത്ര സംഭവങ്ങളും ഐതിഹ്യങ്ങളുമായി കെട്ടുപിണഞ്ഞ‌് കിടക്കുന്നുവെന്നും ചരിത്രപരമായ മിഥ്യാധാരണകൾ സ്വാർഥതാൽപ്പര്യത്തിനായി ചൂഷണം ചെയ്യപ്പെടുന്ന കാലത്ത‌് ഇത‌് വളരെയധികം അപകടം ചെയ്യുമെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി സാദാശിവം പറഞ്ഞു.

യുവതലമുറയെ വഴിതെറ്റിക്കുംവിധം വളച്ചൊടിച്ച ചരിത്രം മാരകായുധങ്ങളേക്കാൾ അപകടകരമാണെന്ന് ഗവർണർ പി സദാശിവം ഒാര്‍മ്മിപ്പിച്ചു.

കേരള ചരിത്രഗവേഷണ കൗൺസിൽ സംഘടിപ്പിച്ച ‘പണ്ഡിത ആദരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രകാരൻമാരായ പ്രൊഫ. ടി കെ രവീന്ദ്രൻ, പ്രൊഫ. എംജിഎസ് നാരായണൻ, പ്രൊഫ. കെ എൻ പണിക്കർ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

പ്രൊഫ. എം ജി എസ് നാരായണൻ, പ്രൊഫ. കെ എൻ പണിക്കർ എന്നിവരെ ഗവർണർ പൊന്നാടയണിയിച്ച‌്‌ ആദരിച്ചു.

പ്രൊഫ. ടി കെ രവീന്ദ്രനുവേണ്ടി മകൻ രാജീവ് ആദരവ് ഏറ്റുവാങ്ങി.കെ മുരളീധരൻ എംഎൽഎ, കെസിഎച്ച‌്ആർ ചെയർപേഴ്‌സൺ ഡോ. പി കെ മൈക്കിൾ തരകൻ എന്നിവർ സംസാരിച്ചു.

ഡോ. ഉഷ ടൈറ്റസ് സ്വാഗതവും ഹരിത വി കുമാർ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News