ഓര്‍ത്തഡോക്‌സ് സഭാ പീഡനം; ഒളിവില്‍ കഴിയുന്ന വൈദികരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

ഓര്‍ത്തഡോക്സ് സഭ വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന വൈദികരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും.

അതേസമയം ഇന്നലെ അറസ്റ്റിലായ ഫാദര്‍ ജോബ് മാത്യു ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യ ഹരജി ഫയല്‍ ചെയ്യും.

മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചേക്കാനാണ് കേസിലെ ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ജെയ്സ് കെ ജോര്‍ജ്ജ് എന്നിവരുടെ തീരുമാനം

കുന്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ജെയ്സ് കെ ജോര്‍ജ്ജ് എന്നിവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഇന്ന് സുപ്രീം കോടതിയെ സമീപിക്കും.

നേരത്തെ ഇതേ ആവശ്യത്തില്‍ മൂന്ന് പ്രതികളുടെയും ഹരജി ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ മുന്നാം പ്രതിയായ ജോണ്‍സണ്‍ വി സാമുവേലിന്റെ ഹരജിയില്‍ ഹൈക്കോടതി ഇതുവരെ തീര്‍പ്പ് കല്‍പിച്ചിട്ടില്ല.

രണ്ടാം പ്രതി ഫാദര്‍ ജോബ് മാത്യു ഇന്നലെ കൊല്ലത്ത് അന്വേഷണ ഉദ്യോഗസ്ഥന് മുന്പാകെ കീഴടങ്ങിയിരുന്നു. നിലവില്‍ പത്തനംതിട്ട ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ് ഇദ്ദേഹം.

ജാമ്യം ലഭിക്കുന്നതിന് ഇന്ന് അഭിഭാഷകന്‍ മുഖേന തിരുവല്ല മജിസ്ട്രേറ്റിന് ജോബ് മാത്യു അപേക്ഷ നല്‍കും.

അതേസമയം നിയമപരമായോ സാങ്കേതികമായോ തടസ്സങ്ങള്‍ ഇല്ലാത്തതിനാല്‍ വൈദികരുടെ അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അറസ്റ്റ് നീക്കമുണ്ടായാല്‍ അതിന് മുന്പായി വൈദികര്‍ കീഴടങ്ങുന്നതിനുള്ള സാധ്യതയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here