മഹാമാരിയെ മനക്കരുത്തുകൊണ്ട് കീഴ്‌പ്പെടുത്തിയവര്‍ക്ക് ആദരം

കേരള ഗവ.നഴ്സ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലിനി അനുസ്മരണവും ധനസഹായ വിതരണവും സംഘടിപ്പിച്ചു.ചടങ്ങില്‍ നിപയെ പ്രതിരോധിച്ച് ജീവിതത്തിലേയ്ക്ക മടങ്ങി വന്ന അജന്യയ്യക്ക സ്വീകരണവും നല്‍കി.

നിപ എന്ന മഹാമാരിയില്‍ ജീവന്‍ വെടിഞ്ഞ മാലാഖ ലിനിയക്കായുള്ള സ്മരാണഞ്ചലിയും ധനസഹായ വിതരണവുമാണ് കേരള ഗവ.നഴ്സ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്നത്.

ലിനിയുടെ സഹോദരിയും ഭര്‍ത്താവും കുഞ്ഞുംങ്ങളും ചടങ്ങില്‍ എത്തിയിരുന്നു.മന്ത്രി ടി പി രാമകൃഷ്ണനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

നിപയെ അതിജീവിച്ച് നഴ്‌സിംങ് വിദ്യാര്‍ത്ഥിനി അജന്യയ്ക്കും ചടങ്ങില്‍ സ്വീകരണം നല്‍കി.സംസ്ഥാന സര്‍ക്കാറിനോടുള്ള നന്ദിയും ആരോഗ്യമന്ത്രിയോടുള്ള കടപ്പാടുമായിരുന്നു അജന്യയുടെ വാക്കുകളില്‍.

നിപ ബാധ സമയത്ത് സേവനം അനുഷ്ടിച്ച നഴ്‌സുമാരെയും ചടങ്ങില്‍ ആദരിച്ചു. ലിനിയുടെ സ്മരണാര്‍ത്ഥം ലിനിഫൗണ്ടേഷന്‍ രൂപീകരിക്കും.

കേരള ഗവ.നഴ്സ്സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.നിര്‍ധനരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി വര്‍ഷാവര്‍ഷം സാമ്പത്തിക സഹായം നൽകുന്നതാണ് ഈ സംരംഭം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here