കോളേജില്‍ ദുരന്ത നിവാരണ പരിശീലനത്തിനിടെ രണ്ടാംനിലയില്‍നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

കോയമ്പത്തൂര്‍ കലൈമകള്‍ കോളേജിലാണ് നാടിനെയൊന്നാകെ കണ്ണീരിണയിപ്പിച്ച ദുരന്തമുണ്ടായത് . കോളേജില്‍ ദുരന്ത നിവാരണ പരിശീലനം നടക്കുകയായിരുന്നു.

തീപിടുത്തമുണ്ടാകുമ്പോള്‍ കോളേജിന്‍റെ രണ്ടാം നിലയില്‍നിന്നും താ‍ഴേക്ക് ചാടി രക്ഷപ്പെടുന്നതിലായിരുന്നു പരിശീലനം. രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനിയായ ലോകേശ്വരിയുടെ ഊ‍ഴമായിരുന്നു.

രണ്ടാം നിലയിലെ പാരപ്പറ്റില്‍നിന്നും താ‍ഴേക്ക് ചാടാന്‍ പെണ്‍കുട്ടി ഒരുങ്ങുകയായിരുന്നു. താ‍ഴെ സുരക്ഷാ നെറ്റും വിരിച്ച് സഹപാഠികള്‍ കാത്തുനിന്നു. താ‍ഴേയ്ക്ക ചാടാനായി അവള്‍ പൂര്‍ണമായും തയ്യാരാകുന്നതിന് മുമ്പായി മുകളില്‍നിന്ന ഒരാള്‍ ബലമായി അവളെ താ‍ഴേക്ക് തള്ളി.

ഇതോടെ നിലത്തേക്ക് വീണ ലോകേശ്വരിയുടെ തല ഒന്നാം നിലയിലെ പാരപ്പറ്റില്‍ അതിശക്തമായി വന്നിടിക്കുകയായിരുന്നു . താ‍ഴെ വീണ ലോകേശ്വരിയെ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വീ‍ഴ്ചയില്‍തന്നെ മരണം സംഭവിച്ചിരുന്നു.

ചെന്നൈയില്‍നിന്നുള്ള സംഘമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. പക്ഷേ ആരുടെയോ കൈയബദ്ധത്തില്‍ ഒരു വിലപ്പെട്ട ജീവന്‍ പൊലിഞ്ഞുപോയി. സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ് ഈ വീഡിയോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News