മലപ്പുറത്ത് തീരദേശമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷം; 17 ബോട്ടുകള്‍ ഒ‍ഴുകിപ്പോയി

മലപ്പുറത്ത് തീരദേശമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷം. പൊന്നാനി, കൂട്ടായി കടലില്‍ നങ്കൂരമിട്ട 17 ബോട്ടുകള്‍ ഒഴുകിപ്പോയി.

കടല്‍ഭിത്തിയിലിടിച്ച് ബോട്ടുകള്‍ തകര്‍ന്നും ലക്ഷങ്ങളുടെ നാശനഷ്ടം തീരദേശത്തുണ്ടായി. മലപ്പുറത്ത് തീരദേശമേഖലകളിലാണ് മഴ കനത്തനാശമുണ്ടാക്കിയത്.

കടല്‍ക്ഷോഭം ഇപ്പോഴും തുടരുകയാണ്. പൊന്നാനി കൂട്ടായി കടലില്‍ നങ്കൂരമിട്ടിരുന്ന 17 ബോട്ടുകളാണ് കഴിഞ്ഞദിവസം രാത്രിയോടെ ഒഴുകിപ്പോയത്.

ഇതില്‍ ആറെണ്ണം ഇതിനകം കരക്കെത്തിച്ചു. കടല്‍ഭിത്തിയിലിടിച്ച് ഭാഗികമായും പൂര്‍ണമായും തകര്‍ന്ന ബോട്ടുകള്‍ നിരവധി. ലക്ഷങ്ങളുടെ നഷ്ടമാണ് ഒറ്റരാത്രിയില്‍ തീരദേശത്തുണ്ടായത്.

കഴിഞ്ഞയാഴ്ചയില്‍ താനൂരിലും സമാനമായി മത്സ്യബന്ധന ബോട്ടുകള്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. ഭാരതപ്പുഴയില്‍ തിരുന്നാവായമുതല്‍ ചമ്രവട്ടം വരെയുള്ള തുരുത്തുകളില്‍ കന്നുകാലികളും കുടുങ്ങിക്കിടക്കുന്നുണ്ട്.

കനത്ത കാലവര്‍ഷത്തില്‍ 12.2 കോടി രൂപയുടെ നഷ്ടം മലപ്പുറംജില്ലയില്‍ മാത്രമുണ്ടായതായാണ് ഇതുവരെയുള്ള കണക്കുകള്‍. 187 വീടുകള്‍ നശിച്ചു.

ഇതില്‍ 10 വീടുകള്‍ പൂര്‍ണമായും 47 വീടുകള്‍ വാസയോഗ്യമല്ലാതെയും തകര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here