വാട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ ജാഗ്രതൈ; നിങ്ങള്‍ നിരീക്ഷണത്തില്‍

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഗ്രൂപ്പിനെതിരെ കര്‍ശന നടപടിയുമായി എക്‌സൈസും സൈബര്‍ സെല്ലും സംസ്ഥാന പോലീസും നീങ്ങുന്നതിനിടെയാണ് വാട്‌സപ്പ് ഗ്രൂപ്പുകളും നിരീക്ഷിക്കുന്നത്.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ലക്ഷക്കണക്കിന് ഗ്രൂപ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായാണ് സൈബര്‍സെല്ലിന്റെ കണ്ടെത്തല്‍. ഇത്തരം ഗ്രൂപ്പുകളുടെയെല്ലാം വിശദാംശങ്ങള്‍ ശേഖരിക്കാനാണ് സൈബര്‍സെല്‍ മേധാവിയുടെ നിര്‍ദ്ദേശം.

നിലവില്‍ ഏതെങ്കിലും പരാതികള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് ഇത്തരം വാട്‌സപ്പ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാറുള്ളത്. എന്നാല്‍ ഇനി മുതല്‍ നിരന്തരം നിരീക്ഷിക്കാനും കുറ്റകരമെന്ന് തോന്നിയാല്‍ അഡ്മിന്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നീക്കം.

ജി.എന്‍.പി.സിയേക്കാള്‍ അതിമാരകവും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുമുള്ള ഗ്രൂപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം ഗ്രൂപ്പുകളിലേക്ക് അശ്ലീലവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതടക്കമുള്ള പോസ്റ്റുകള്‍ പതിവായി എത്താറുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.

അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കാന്‍ വേണ്ടിയും ആയിരക്കണക്കിന് ഗ്രൂപ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൈബര്‍സെല്‍ കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സൈബര്‍ സെല്‍ മേധാവി കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News