ഭരണ വിരുദ്ധ വികാരം; പാര്‍ലമെന്റ് പിരിച്ചുവിട്ട് രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക്‌?

ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നീക്കം ആരംഭിച്ചിതായി സൂചന. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്.

ഓഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിലാകും പ്രഖ്യാപനം ഉണ്ടാകുക. അന്ന് തന്നെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണം നടത്താനും അമിത് ഷാ ആഹ്വാനം ചെയ്തിട്ടുണ്ട്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ക‍ഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശില്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ രാഷ്ട്രീയക്കാര്‍ ഉറ്റുനോക്കുന്ന ചാര്‍ച്ചയായിരിക്കുന്നത്.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം സ്വാതന്ത്ര്യദിനത്തില്‍ ആരംഭിക്കുമെന്നാണ് അമിത്ഷായുടെ പ്രസ്താവന.

എന്നാല്‍ ഇതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീ അജണ്ഡ ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലിരുത്തുന്നത്.

മോദി സര്‍ക്കാരിനെതിരെ ശക്തമായ ഭരണ വിരുദ്ധവികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്‍റ് പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് നേരത്തെ ആക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

അങ്ങനെയെങ്കില്‍ ഓഗസ്റ്റ് 15 ചെങ്കോട്ടയില്‍ നിന്നുള്ള സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിനിടെയാകും പാര്‍ലമെന്‍റ് പിരിച്ചുവിടല്‍പ്രഖ്യാപനമുണ്ടാക.

പ്രഖ്യപനമുണ്ടായാല്‍ 2019 മെയ് മാസത്തില്‍ നടത്തേണ്ട തെരഞ്ഞെടുപ്പ് ഫ്രെബ്രുവരിക്ക് മുന്നേ നടത്തേണ്ടി വരും. ഉത്തര്‍ പ്രദേശില്‍ 80 ലോക്സഭാ സീറ്റുകളാണുള്ളത്.

അതില്‍ 71 എണ്ണം നിലവില്‍ ബിജെപിക്കാണ്. അതിനാല്‍ തന്നെ മാസം തോറും ഉത്തര്‍ പ്രദേശില്‍ ഓരോ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനും അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന രഹസ്യ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

എസ്പി – ബിഎസ്പി സഖ്യത്തിലേക്ക് കോണ്‍ഗ്രസും രാഷ്ട്രീയ ലോക്ദളും കൂടി അണിചേര്‍ന്നേക്കാം. എന്നാല്‍ ആ സഖ്യത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ആരംഭിച്ചുക‍ഴിഞ്ഞെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതിന്‍റഎ ഭാഗമായി ഇടത്തരക്കാര്‍ക്കും,താ‍ഴെക്കിടയിലുള്ളവര്‍ക്കും ആശ്വാസം പകരുന്ന പദ്ധതികള്‍ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മോദി പ്രഖ്യാപിച്ചേക്കാനും സാധ്യതയുണ്ട്.

പ്രധാനമന്ത്രി എന്ന നിലയില്‍ അവസാന വട്ട പ്രസംഗത്തിന് ചെങ്കോട്ടയിലേക്കെത്താന്‍ മോദിക്ക് മുന്നിലുള്ളത്ഇന് കേവലം ഒരു മാസം മാത്രമാണ്. അതിനാല്‍ തന്നെ അത്ഭുപ്പെടുത്തുന്ന ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നുറപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News