കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ മടങ്ങിയെത്തി; സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ മടങ്ങിയെത്തി.  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എഐസിസി ആസ്ഥാനത്താണ് ഓദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി എന്ന വാഗ്ദാനം പാലിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടുവെന്നും, ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം ഇല്ലാതായിരിക്കുന്നുവെന്നും കിരണ്‍ കുമാര്‍ റെഡി വ്യക്തമാക്കി.

പാര്‍ട്ടിയെ ശക്തിപ്പെടുത്തന്നതില്‍ പ്രധാന പങ്ക് വഹിച്ച കിരണ്‍കുമാര്‍ റെഡിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here