ആ ഭാഗ്യ നമ്പര്‍ തുടരും; യുവന്‍റസില്‍ ക്രിസ്റ്റ്യാനോയ്ക്ക് ജ‍ഴ്സിയായി

റയലില്‍ നിന്നും ഇറ്റാലിയന്‍ ക്ലബായ യുവന്‍റസിലേക്ക് കളംമാറ്റിച്ചവിട്ടിയ ക്രിസ്റ്റ്യാനോയ്ക്ക് തന്‍റെ ഭാഗ്യ നമ്പറായ ജ‍ഴ്സി 7 തന്നെ തുടരാം. നേരത്തെ യുവന്‍റസില്‍ കൊ‍ളംബിയന്‍ താരമായ യുവാന്‍ കുഡ്രാഡോയാണ് 7 -ാം നമ്പര്‍ ജ‍ഴ്സിയണിഞ്ഞിരുന്നത്.

യുവാന്‍ കുഡ്രാഡോയാണ് ഏഴാം നമ്പര്‍ ജെഴ്‌സി റോണോയ്ക്ക് നല്‍കാന്‍ സമ്മതം അറിയിച്ചത്. 7 നമ്പര്‍ ക്രിസ്റ്റ്യാനോയുടെ ഇഷ്ടനമ്പറാണ്. സിആര്‍7 എന്നാണ് ക്രിസ്റ്റ്യാനോ അറിയപ്പെടുന്നത്.

പോര്‍ച്ചുഗലിന് വേണ്ടി ക‍ളിക്കുമ്പോ‍ഴും, റയലിന് വേണ്ടി ഇറങ്ങുമ്പോ‍ഴും, ക്രിസ്റ്റ്യാനോ 7 നമ്പര്‍ ജ‍ഴ്സിയിലാണ് ഇറങ്ങാറുള്ളത്. കൊളംമ്പിയന്‍ താരം തന്നെയാണ് ഇക്കാര്യം ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചത്. യുവന്റസും സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇക്കാര്യം പങ്കു വെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News