കൊട്ടിയൂര്‍ പീഡനം; പ്രതികളായ വൈദികന്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതെന്ന് സുപ്രീംകോടതി

കൊട്ടിയൂര്‍ പീഡനത്തിലെ പ്രതികളായ വൈദികന്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി.

വിചാരണ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ഓഗസ്റ്റ് 1ന് വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കേസ് വാദം കേള്‍ക്കലിനായി ഈ മാസം 26ലേക്ക് മാറ്റി. നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ വിചാരണ തുടങ്ങും മുന്‍പ് വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here