മലയാളിയുടെ സംസ്കാരം ഇതാണോ?; കാമസൂത്രയുടെ മോഡലായപ്പോള്‍ പാപ്പരാസികള്‍ അച്ഛനോട് ചോദിച്ചതിനെകുറിച്ച് ശ്വേത മെനോന്‍ തുറന്നു പറയുന്നു

സിനിമയിലെത്തിയതിനും മിസ് ഇന്ത്യ പട്ടം നേടിയതിനുമപ്പുറം ശ്വേത മേനോനെ പ്രശസ്തയാക്കിയത് കാമസൂത്രയുടെ പരസ്യ മോഡലായുള്ള ആ ചിത്രമായിരുന്നു. മലയാളിയായ പെണ്‍കുട്ടിയുടെ ആ പരസ്യം വലിയ സദാചാര ചര്‍ച്ചകള്‍ക്ക് വ‍ഴിവച്ചു.

പിന്നീടാണ് ബോളിവുഡിലും മലയാളത്തിലും ഒക്കെ സജിവമായത്. കഥാപാത്രങ്ങളുടെ പ്രത്യേകത കൊണ്ടും ശ്വേത തന്‍റേടമുള്ള നടിയായി പേരെടുത്തു. അതിനിടയില്‍ കാമസൂത്രയില്‍ മോഡലായത് കൊണ്ട് ഖേദമില്ലെന്നും ചാന്‍സി കിട്ടിയാല്‍ ഇനിയുെ മോഡലാകുമെന്നും ഒക്കെ സമീപകാലത്ത് ശ്വേത വ്യക്തമാക്കിയിരുന്നു.

അതിനിടയിലാണ് അന്ന് ഈ വിഷയത്തില്‍ പാപ്പരാസികള്‍ കൈക്കൊണ്ട ചില ശൈലികളെ വിമര്‍ശിച്ച് ശ്വേത രംഗത്തെത്തിയത്. ഒരു മലയാളി എന്ന നിലയില്‍ ഈ വിഷയത്തില്‍ തന്‍റെ മാതാപിതാക്കളുടെ അഭിപ്രായം അറിയാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയതെന്ന് ശ്വേത പറയുന്നു.

അത് അവളുടെ ജോലിയുടെ ഭാഗമല്ലേ എന്നായിരുന്നു ഒരു അഭിമുഖത്തിലെ ചോദ്യത്തിന് മറുപടിയായി അച്ഛന്‍ പറഞ്ഞതെന്ന് ശ്വേത പറയുന്നു. അപ്പോള്‍ പിന്നെ മലയാളിയുടെ സംസ്കാരത്തെപ്പറ്റിയായി ചോദ്യം.

മലയാളികള്‍ ഇതൊന്നും ഉപയോഗിക്കാറില്ലേ എന്ന് അച്ഛന്‍ മറുപടി നല്‍കിയതായും ‍ശ്വേത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here