വിദേശത്ത് വെച്ച് മരണപ്പെട്ട മലയാളി യുവാവിന്‍റെ മൃതദേഹം നാട്ടിലെത്തിയപ്പോള്‍ മാറി; സംഭവം ഇങ്ങനെ

ഗൾഫിൽ നിന്നും നാട്ടിലേക്കയച്ച മൃതദേഹം മാറി. വിദേശത്ത് വെച്ച് മരണപ്പെട്ട വയനാട്
അമ്പലവയൽ സ്വദേശിയുടെ മൃതദേഹത്തിന് പകരമെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹം.

ഗൾഫിൽ വെച്ച് മരണപ്പെട്ട അമ്പലവയൽ നരിക്കുണ്ട് അഴീക്കോടൻ ഹരിദാസന്റെ മകൻ നിഥിൻ (30) ന്റെ മൃതദേഹത്തിന് പകരം ഗൾഫിൽ വെച്ച് മരണപ്പെട്ട ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് ഇന്ന് ബന്ധുക്കൾക്ക് ലഭിച്ചത്.

എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതർ നാട്ടിലേക്കയച്ചപ്പോൾ മാറിയതാണെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News