അബുദാബിയില്‍ നിന്നും നാട്ടിലേക്ക് അയച്ച മൃതദേഹം മാറി

കല്‍പ്പറ്റ: അബുദാബിയില്‍ വച്ച് മരണപ്പെട്ട വയനാട് അമ്പലവയല്‍ സ്വദേശിയുടെ മൃതദേഹമാണ് മാറിയത്. മരണപ്പെട്ട അമ്പലവയല്‍ സ്വദേശി നിധിന്റെ മൃതദേഹത്തിന് പകരം വിദേശത്ത് മരണപ്പെട്ട ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് നാട്ടിലേക്ക് അയച്ചത്.

അമ്പലവയല്‍ നരിക്കുണ്ട് അഴീക്കോടന്‍ ഹരിദാസന്റെ മകന്‍ നിധിന്‍ കഴിഞ്ഞ മൂന്നാം തീയതിയാണ് അബുദാബിയില്‍ വെച്ച് മരിച്ചത്.

ഇന്ന് രാവിലെ കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിയ മൃതദേഹം നാട്ടിലെത്തിയപ്പോഴാണ് അബുദാബിയിലെ ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറിപ്പോയതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുന്നത്.

ഇതേ തുടര്‍ന്ന് അമ്പലവയല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചു. വിദേശത്ത് മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് മാറി അയച്ചത്. ഇതിനിടെ ചെന്നൈ സ്വദേശിയുടെ ബന്ധുക്കളും ആശുപത്രി അധികൃതരുമായും നിധിന്റെ ബന്ധുക്കളുമായും
ബന്ധപ്പെട്ടിരുന്നു.

എംബാം ചെയ്ത മൃതദേഹം അബുദാബിയിലെ ആശുപത്രി അധികൃതര്‍ നാട്ടിലേക്കയച്ചപ്പോള്‍ മാറിയതാണെന്നാണ് വിവരം. നിധിന്റെ മൃതദേഹം അബുദാബിയലെ ആശുപത്രിയിലാണുള്ളത്.

മൃതദേഹം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ചെന്നൈ സ്വദേശിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News