അഭിമന്യു കൊലപാതകത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന് പങ്കുണ്ടെന്ന് സൂചന; ചോദ്യംചെയ്യല്‍ തുടരുന്നു; 40 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച് നാസര്‍ കസ്റ്റഡിയില്‍.

വ്യാഴാഴ്ച രാത്രി മുളന്തുരുത്തിയിലെ വീട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്. നാസറിനെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം അന്വേഷണസംഘം നാസറിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇവിടെ നിന്ന് ചില രേഖകള്‍ പൊലീസ് കണ്ടെടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് 40 എസ്ഡിപിഐ പ്രവര്‍ത്തകരെ കൂടി കസ്റ്റഡിയിലെടുത്തു. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്്.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടിലും കഴിഞ്ഞദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here