പ്രമുഖ മോഡലിനെ കിടപ്പുമുറിയില്‍ ബന്ദിയാക്കി യുവാവ്; വിവാഹം കഴിച്ചില്ലെങ്കില്‍ വധിക്കുമെന്ന് ഭീഷണി; നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം ഇങ്ങനെ

ഭോപ്പാല്‍: വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പ്രമുഖ മോഡലിനെ കിടപ്പുമുറിയില്‍ തോക്കുചൂണ്ടി ബന്ദിയാക്കി യുവാവ്.

ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശി രോഹിത് സിങ്(30) ആണ് മോഡലിനെ അവരുടെ ഭോപ്പാലിലെ ഫഌറ്റില്‍ ബന്ദിയാക്കിയത്.

സംഭവം ഇങ്ങനെ:
മുംബൈയില്‍നിന്ന് രണ്ടുമാസം മുമ്പാണ് യുവതി ഭോപ്പാലിലെത്തിയത്. ഇവിടെവച്ചാണ് രോഹിത്തുമായി സൗഹൃദത്തിലാകുന്നത്.

എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ മാറ്റം വന്നു തുടങ്ങിയപ്പോള്‍ യുവതി, സൗഹൃദബന്ധം ഉപേക്ഷിക്കാന്‍ ശ്രമിച്ചു.

ഇതോടെ പ്രകോപിതനായ രോഹിത്ത് കഴിഞ്ഞദിവസം യുവതിയുടെ ഫഌറ്റിലെത്തി അവരെ ബന്ദിയാക്കുകയായിരുന്നു.

യുവതിയെ ബന്ദിയാക്കിയതിന്റെ ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ രോഹിത്ത് പുറത്തുവിട്ടിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കിടക്കയില്‍ പരുക്കേറ്റ് കിടക്കുന്നനിലയിലായിരുന്നു യുവതി. കത്രിക ഉപയോഗിച്ചാണ് ഇയാള്‍ യുവതിയെ പരുക്കേല്‍പ്പിച്ചത്.

യുവതിയെ വിവാഹം കഴിക്കണമെന്നായിരുന്നു രോഹിത്തിന്റെ ആവശ്യം. ഇക്കാര്യം അംഗീകരിച്ചില്ലെങ്കില്‍ യുവതിയെ വധിക്കുമെന്നായിരുന്നു ഭീഷണി. വിവാഹംചെയ്യാന്‍ പൊലീസിന്റെ സഹായവും യുവാവ് അഭ്യര്‍ഥിച്ചു.

ഒടുവില്‍ 12 മണിക്കൂറുകള്‍ നീണ്ട അനുനയശ്രമങ്ങള്‍ക്കൊടുവില്‍ മോഡലിനെ മോചിപ്പിക്കാന്‍ രോഹിത്ത് തയാറാവുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, യുവതി വിവാഹത്തിന് സമ്മതിച്ചെന്നും തുടര്‍ന്നാണ് രോഹിത്ത് അവരെ മോചിപ്പിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here