കാസ്റ്റിങ്ങ് കൗച്ചിങ്ങിനെക്കുറിച്ചും, സിനിമാമേഖലയില്‍ നിന്നുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചും, തുറന്നു പറയുകയാണ്, താരങ്ങള്‍. മലയാള സിനിമാ മേഖലയില്‍ നിന്നും ഇത്തരത്തില്‍ തുറന്നു പറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്.

മുതിര്‍ന്ന സംവിധായകനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്, പാട്ടെഴുത്തുകാരിയും സംവിധായകയുമായ ശ്രുതി നമ്പൂതിരി.

തനിക്ക് 25 വയസ്സുള്ളപ്പോള്‍ ഗുരുസ്ഥാനീയനായ ഒരു സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നാണ് ഒരു അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കിയത്.

” തന്‍റെ അച്ഛന്റെ സ്ഥാനത്തായിരുന്നു അവരെ കണ്ടിരുന്നത്. അത്രയും മുതിര്‍ന്ന ആളില്‍ നിന്നും ഇത്തരത്തിലൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. ദുരുദ്ദേശത്തോടെയാണ് അയാള്‍ പെരുമാറിയത്. അത് വളരെ ഞെട്ടിച്ച ഒരു അനുഭവമായിരുന്നു.

പിന്നെയൊരിക്കല്‍,ഒരു ഫിലിം മേക്കറുടെ അടുത്ത് നിന്ന് തനിക്ക് അത്തരം ഒരു അനുഭവമുണ്ടായി. എന്നാല്‍ ഇക്കാര്യം, മറ്റാരോടും പറയാന്‍ പോലും ക‍ഴിയാത്ത അവസ്ഥയായിരുന്നു.

എന്നാല്‍ ന്യൂ ജനറേഷന്‍, സിനിമാപ്രവര്‍ത്തകരില്‍ നിന്നൊന്നും ഇത്തരത്തിലൊരു അനുഭവമുണ്ടായിട്ടില്ല.”  അത്തരം കാര്യങ്ങളില്‍ പോലും അവര്‍ ശ്രദ്ധിക്കാറുണ്ടായിരുന്നില്ലെന്നും,ശ്രുതി പറയുന്നു.