ഓണ്‍ലെെന്‍ വ്യാപാര രംഗത്തെ ഭീമന്‍മാരായ ആമസോണ്‍  കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. 36 മണിക്കൂർ  പ്രൈം ഡേ സെയിലിനാണ് ആമസോൺ ഒരുങ്ങുന്നത്. ജൂലൈ 16 നാണ് ആമസോണിന്‍റെ കിടിലന്‍ ഓഫറുകള്‍ ലഭിക്കുക.

വാവെയ്, ഷവോമി, വിവോ, വൺപ്ലസ്, സാംസങ് തുടങ്ങി കമ്പനികളുടെ ഫോണുകൾ വൻ ഓഫർ വിലയ്ക്ക് ലഭിക്കും. ഫോണുകള്‍ ക്ക്40 ശതമാനം വരെ ഓഫര്‍ ഉണ്ടായിരിക്കും.

ആമസോൺ പേ ഉപഭോക്താക്കൾക്കും 10 ശതമാനം ക്യാഷ്ബാക്ക്, 3000 രൂപയുടെ എക്സ്ചേഞ്ച് ഓഫർ എന്നിവയും  എച്ച്ഡിഎഫ്സിയുടെ കാർഡ് ഉപഭോക്താക്കള്‍ക്ക്  10 ശതമാനത്തോളം പണം തിരികെയും ലഭിക്കും.

സ്മാർട് ഫോണുകളിൽ മോട്ടോ G5 പ്ലസ്, സാംസങ് ഗാലക്സി ഓൺ പ്രൈം, വാവേ P20 പ്രോ, ഹുവാവേ പി 20 ലൈറ്റ്, 10.ഓർ E, 10.ഓർ ജി, ഇൻഫോക്കസ് ടർബോ 5 എന്നീ ഫോണുകൾക്ക് വിലക്കുറവുണ്ട്. സാംസങ് ഗ്യാലക്സി നോട്ട് 8 (എക്സ്ചേഞ്ചിൽ 10,000 രൂപയിലധികം ലഭിക്കും), വിവോ V7 +, വിവോ V9 തുടങ്ങിയവയ്ക്ക് എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും.