ബിഷപ്പിനെതിരായ പീഡന പരാതി; അന്വേഷണസംഘം പാലാ ബിഷപ്പിന്‍റെ മൊ‍ഴിയെടുത്തു

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയിൽ പാലാ ബിഷപ്പിന്റെ മൊഴിയെടുത്തു.

രേഖാമൂലമല്ല വാക്കാലാണ് കന്യാസ്ത്രീ പരാതി പറഞ്ഞതെന്നും പാല ബിഷപ്പ് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.

അതേ സമയം, കന്യാസ്ത്രീയുടെ മൊഴി നൂറുശതമാനവും വിശ്വസിക്കാനാവില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ജലന്ധർ ബിഷപ്പിന്റെ പീഡനത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി കുറവിലങ്ങാട് പള്ളി വികാരിക്കും പാലാ ബിഷപ്പിനും കർദ്ദിനാളിനും പരാതി നൽകിയിരുന്നുവെന്ന് കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കുറവിലങ്ങാട് പള്ളി വികാരി ജോസഫ് തടത്തിലിന്റെയും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെയും മൊഴിയെടുത്തത്.

കന്യാസ്ത്രീയുടെ മൊഴിയെ സാധുകരിക്കുന്ന കാര്യങ്ങളാണ് ഇരുവരും അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. എന്നാൽ പരാതി നൽകിയത് രേഖാമൂലമല്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി

അതേ സമയം, കന്യാസ്ത്രീയുടെ മൊഴി നൂറുശതമാനവും വിശ്വസിക്കാനാവില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ആ മൊഴി മാത്രം വിശ്വസിച്ച് തുടര്‍നടപടികളിലേക്ക് പോയാല്‍ കേസ് ദുര്‍ബലമാകുമെന്നതിനാല്‍ തെളിവുകള്‍ പൂര്‍ണമായി ലഭിക്കും വരെ കാത്തിരിക്കാനാണ് നീക്കം.

കന്യാസ്ത്രീ പോലീസിനും കോടതിയിലും നല്‍കിയ മൊഴിയിലെ പൊരുത്തക്കേടുകള്‍ പരിശോധിച്ച്
വ്യക്തതവരുത്തുന്നതിനുളള നടപടികളും അന്വേഷണ സംഘം തുടങ്ങി കഴിഞ്ഞു.

കേസിൽ ഏറ്റവും കൂടുതല്‍ അനുകൂലമായ പരാതിക്കാരിയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന അവരുടെ തന്നെ മൊഴിയും പൊലീസിനെ കുഴക്കുന്നുണ്ട്.

ബുധനാഴ്ച്ചയോടെ ജലന്ധറില്‍ പോയി വിശദമായ അന്വേഷണവും തെളിവ് ശേഖരണവും നടത്തി ഈ മാസം 23 ന് അന്വേഷണസംഘം തിരികെ എത്തിയാൽ മാത്രമേ മൊഴിയിലേയും കേസിലേയും പൊരുത്തക്കേടുകള്‍ പരിഹരിക്കാനാവൂമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News