ഇടുക്കിയിൽ ഏലത്തോട്ടം തൊഴിലാളി മരം വീണ് മരിച്ചു.

വണ്ടൻമേട് മാലി സ്വദേശി പ്രഭാവതി ശങ്കറാണ് മരിച്ചത്. ജോലിക്കിടെയായിരുന്നു അപകടം.

കൂടെ ജോലി ചെയ്തിരുന്ന മഞ്ജുളയ് ക്ക് പരിക്കേറ്റു. ശക്തമായ കാറ്റിലും മഴയിലും സമീപത്തുണ്ടായിരുന്ന മരം ഒടിഞ്ഞ് വീഴുകയായിരുന്നു.

ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.