മഹാരാജാസിൽ അഭിമന്യുവിനൊപ്പം ആക്രമണത്തിനിരയായ അർജ്ജുൻ ആശുപത്രി വിട്ടു

മഹാരാജാസിൽ അഭിമന്യുവിനൊപ്പം ആക്രമണത്തിനിരയായ അർജ്ജുൻ ആശുപത്രി വിട്ടു. വർഗ്ഗീയ വാദികളുടെ കുത്തേറ്റ്‌ ഗുരുതരാവസ്ഥയിലായ അർജ്ജുനെ അടിയന്തര ശസ്ത്രക്രിയക്ക്‌ വിധേയനാക്കിയിരുന്നു.

അപകട നില തരണം ചെയ്ത്‌ ആരോഗ്യം വീണ്ടെടുത്തതോടെയാണു അർജ്ജുൻ ജന്മനാടായ കൊല്ലത്തേക്ക്‌ മടങ്ങിയത്‌. അതേസമയം കേസുമായി ബന്ധപ്പെട്ട്‌ അന്വേഷണം പുരോഗമിക്കുകയാണ്.

പോപ്പുലർ ഫ്രണ്ട്‌ സംസ്ഥാന നേതാവുൾപ്പടെ നിരവധി പേരെ പൊലീസ്‌ കസ്റ്റഡിയിൽ എടുത്തു.

മഹാരാജസ്‌ ക്യാമ്പസ്സിൽ അഭിമന്യുവിനൊപ്പമാണു അർജ്ജുനും കുത്തേറ്റത്‌. ആന്തരികാവയവങ്ങൾക്കേറ്റ സാരമായ പരുക്കിനെ തുടർന്ന് അർജ്ജുനെ അടിയന്തര ശസ്ത്രക്രിയക്ക്‌ വിധേയനാക്കിയിരുന്നു.

അഭിമന്യു പോയതറിയാതെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു അർജ്ജുൻ. കുടുംബാംഗങ്ങളും സഹപാഠികളും സംഘടനയും അർജ്ജുനു വേണ്ടി കരുതലും പിന്തുണയുമായി നിന്നു.

പതിമൂന്നു ദിവസങ്ങൾക്കുള്ളിൽ ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്ന് അർജ്ജുൻ ആശുപത്രി വിട്ടെങ്കിലും ഡോക്ടർമാർ ദീർഘനാൾ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്‌.

പൂർണ്ണ സുഖം പ്രാപിച്ച ശേഷം മഹാരാജാസിലേക്ക്‌ തന്നെ മകൻ തിരിച്ച്‌ വരുമെന്ന് അർജ്ജുന്റെ അമ്മ പറഞ്ഞു.

അതേ സമയം സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട്‌ ഇന്നലെ മാത്രം നാൽപ്പതോളം പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകരെ പൊലീസ്‌ കസ്റ്റഡിയിൽ എടുത്തു.

പോപ്പുലർ ഫ്രണ്ട്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.എച്ച്‌. നാസറും പൊലീസ്‌ കസ്റ്റഡിയിൽ ആണ്.

ഇയാളുടെ വീട്ടിൽ ആലുവ പൊലീസ്‌ നടത്തിയ പരിശോധനയിൽ ചില രേഖകൾ കണ്ടെത്തിയതിനെ തുടർന്നാണു നാസറിനെ പൊലീസ്‌ കസ്റ്റഡിയിൽ എടുത്തത്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here