കു‍ഴിയെടുത്തത് റോഡ് നിര്‍മ്മിക്കാന്‍; ലഭിച്ചത് ഒരു കുടം സ്വര്‍ണം

കൊണ്ടഗോണ്‍: ഛത്തീസ്ഗഡില്‍ റോഡ്‌ നിർമ്മാണത്തായി കു‍ഴിയെടുക്കുന്നതിനിടെ തൊ‍‍ഴിലാളികള്‍ക്ക് ലഭിച്ചത് ഒരു കുടം നിരയെ സ്വര്‍ണ നാണയങ്ങള്‍. മണ്‍കുടത്തില്‍ സൂക്ഷിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്.

ഇത് 12 നൂറ്റാണ്ടിലുളളതാണെന്നാണ് കണ്ടെത്തല്‍. സ്വര്‍ണനാണയങ്ങള്‍ വെള്ളി നാണയങ്ങള്‍ എന്നിവയാണ് മണ്‍കുടത്തില്‍ നിന്നും കണ്ടെത്തിയത്.

12-13 നൂറ്റാണ്ടിലുണ്ടായിരുന്ന നാണയങ്ങളാണ് കുടത്തിലുള്ളത്. വിദര്‍ഭ ഭരിച്ചിരുന്ന യാദവ രാജവംശത്തിന്‍റെ കാലത്തുള്ള നാണയത്തിലെ ലിഖിതങ്ങള്‍ ഈ നാണയത്തിലുണ്ട്. സംസ്ഥാന പുരാവസ്തു വകുപ്പ് നാണയങ്ങള്‍ പരിശോധിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

കോര്‍കോട്ടി മുതല്‍ ബെഡ്മ ഗ്രാമം വരെയുള്ള റോഡ് നിര്‍മ്മാണത്തിനിടെയാണ് സ്ത്രീ തൊഴിലാളികൾക്ക് സ്വർണക്കുടം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here