
മഹാരാജാസില്‍ അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുന്‍ ആശുപത്രിവിട്ടു. നീണ്ടനാളത്തെ ആശുപത്രിവാസത്തിന് ശേഷമാണ് അര്‍ജുന്‍ വീട്ടിലെത്തിയത്.
ഒരുമാസത്തെ നിര്‍ബന്ധ വിശ്രമം ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട് അതിന് ശേഷം മഹാരാജാസില്‍ തന്നെ തുടര്‍ന്ന് പഠിക്കുമെന്നും അര്‍ജുന്‍ പറഞ്ഞു.
അന്ന് നടന്ന അക്രമത്തെ കുറിച്ച് അര്‍ജുന്‍ ഓര്‍ത്തെടുക്കുന്നതിങ്ങനെ
‘ഒറ്റക്കുത്തിനു വീണുപോയി ഞാൻ. എട്ടടിയോളം മുന്നിലായിരുന്നു അപ്പോൾ അഭിമന്യു. ആദ്യം എന്നെ കുത്തിയശേഷമാണ് അഭിമന്യുവിനെ ആക്രമിച്ചത്.
ആഴ്ന്നിറങ്ങിയ കഠാര അയാൾ വലിച്ചൂരിയപ്പോൾ അവൻ നെഞ്ചു പൊത്തിപ്പിടിച്ചു-‘അർജുൻ ആ രാത്രി സംഭവിച്ച കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചത് ഇങ്ങനെയായിരുന്നു.
അക്രമി സംഘത്തിൽ ഉണ്ടായിരുന്നത് നാല് പേരായിരുന്നുവെന്നും യുവാവ് പറയുന്നു.
‘അക്രമികൾ നാലുപേരായിരുന്നു. രണ്ടു ബൈക്കുകളിലാണ് അവരെത്തിയത്. ഞങ്ങൾ അപ്പോഴും ചുവരെഴുത്തിലാണു ശ്രദ്ധിച്ചിരുന്നത്.
ബൈക്കിനു പിന്നിലിരുന്ന രണ്ടുപേരാണ് ഓടിയടുത്ത് കഠാര പ്രയോഗിച്ചത്. വണ്ണംകൂടി പൊക്കം കുറഞ്ഞയാളാണ് എന്നെ കുത്തിയത്. അഭിമന്യുവിനെ കുത്തിയതു രണ്ടാമത്തെ ബൈക്കിൽ വന്നയാളാണെന്നു തോന്നുന്നു.
രണ്ടുപേരെയും കുത്തിയത് ഒരാളാണെന്നു കരുതുന്നില്ല’- അർജുൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here